Asianet News MalayalamAsianet News Malayalam

'അന്നായിരിക്കും ഞാൻ ആദ്യമായി എമ്പുരാൻ കണ്ടത്', കാത്തിരിക്കാനാകുന്നില്ലെന്ന് പൃഥ്വിരാജ്

ലൂസിഫര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായ 'എമ്പുരാനെ' കുറിച്ച് പൃഥ്വിരാജ്.

Artist Prithviraj share his photo with Murali Gopi
Author
Thiruvananthapuram, First Published Sep 30, 2020, 1:05 PM IST

മലയാളത്തില്‍ തരംഗം സൃഷ്‍ടിച്ച ചിത്രമാണ് ലൂസിഫര്‍. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്നുവെന്നതായിരുന്നു പ്രഖ്യാപിച്ചപ്പോഴുള്ള ആദ്യ ആകര്‍ഷണം. സിനിമയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തിയറ്ററിലെത്തിയപ്പോഴും ചിത്രം വൻ വിജയമായി മാറി. പൃഥ്വിരാജ് എന്ന സംവിധായകൻ വരവറിയിച്ചു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എന്ന സിനിമയ്‍ക്കായി കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് പൃഥ്വിരാജ് കഴിഞ്ഞ എഴുതിയ വാക്കുകള്‍.

മുരളി ഗോപിക്ക് ഒപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍താണ് പൃഥ്വിരാജ് എമ്പുരാനെ കുറിച്ച് എഴുതിയിരിക്കുന്നത്. നിങ്ങളുടെ എഴുത്തുകാരൻ മനസില്‍ എഡിറ്റ് ചെയ്‍ത് വര്‍ണങ്ങള്‍ ചാലിച്ച് രൂപം തുടങ്ങിയ അന്നായിരിക്കും ഞാൻ എമ്പുരാൻ ആദ്യം കണ്ട ദിവസം. ഇത് തുടങ്ങാൻ എനിക്ക് കാത്തിരിക്കാനാകുന്നില്ല. ഒരു ആരാധകൻ എന്ന നിലയില്‍. ഒരു സംവിധായകൻ എന്ന നിലയില്‍ എന്നും പൃഥ്വിരാജ് എഴുതുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗം ആയതിനാല്‍ തുടര്‍ച്ച മാത്രമല്ല കഥാപാത്രങ്ങളുടെ പഴയകാലവും ഉണ്ടായിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. എമ്പുരാനിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാല്‍ കഥാപാത്രത്തിനായി കാത്തിരിപ്പിലാണ് ആരാധകര്‍.

Follow Us:
Download App:
  • android
  • ios