മലയാളത്തിന്റെ പ്രിയ താരം ഫഹദിന്റെ ജന്മദിനമാണ് ഇന്ന്. ഫഹദിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനോനും.

ഫഹദിന് ഒപ്പമുള്ള ഫോട്ടോ പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്.  ഫഹദിന് പുറമേ സുപ്രിയയും ഫഹദിന്റെ ഭാര്യ നസ്രിയയും ഫോട്ടോയില്‍ ഒപ്പമുണ്ട്. ജന്മദിനാശംസകള്‍ ഷാനു എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വിരാജ് ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ഇതേ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. എവിടെ വെച്ച് എടുത്ത ഫോട്ടോയാണ് എന്ന് പറഞ്ഞിട്ടില്ല. നാച്ചുവിനെയും നിന്നെയും കുടുംബത്തെപ്പോലെ ഇഷ്‍ടപ്പെടുന്നുവെന്ന് പറഞ്ഞ് ദുല്‍ഖറും ഫഹദിന് ആശംസകള്‍ നേര്‍ന്നിരുന്നു.