കൊടൈക്കനാലില്‍ കുടുംബസമേതം ഒഴിവുകാലം ആസ്വദിച്ച് രാധിക ശരത്‍കുമാര്‍.

തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളാണ് ശരത്‍കുമാര്‍. രാഷ്‍ട്രീയക്കാരനായും പ്രവര്‍ത്തിക്കുന്ന ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും ഏറെ തിരക്കുള്ള കലാകാരിയാണ്. ഒരുകാലത്ത് ഹിറ്റ് നായികാനായകനുമായിരുന്നു രാധികയും ശരത്‍കുമാറും. ചിത്രീകരണ തിരക്കിലെ ഒഴിവുകാലം ആസ്വദിക്കുന്നതിന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ഇപോള്‍ രാധിക.

View post on Instagram

കൊടൈക്കനാലില്‍ നിന്നുള്ള ഫോട്ടോയാണ് രാധിക ശരത്‍കുമാര്‍ പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവിനോട് തമാശ പറഞ്ഞ് ചിരിക്കുന്നതായാണ് രാധിക ഫോട്ടോയിലുള്ളത്. ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തുന്നത്. ശര്‍ത്‍കുമാറിനും മക്കള്‍ക്കൊപ്പവുമുള്ള കുടുംബഫോട്ടോയു രാധിക പങ്കുവെച്ചിട്ടുണ്ട്.

മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് രാധിക ശരത്‍കുമാര്‍ നേടിയിട്ടുണ്ട്.

സ്വര്‍ണ മെഡല്‍, കൂടും തേടി, അര്‍ഥന തുടങ്ങിയവാണ് രാധിക ശരത്‍കുമാര്‍ അഭിനയിച്ച പ്രധാന മലയാള സിനിമകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.