രവി തേജ നായകനായെത്തുന്ന 'രാമറാവു ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കിലെത്തുന്നത്.

വതാരികയായി എത്തി പിന്നീട് മലയാള സിനിമയിലെ നടിയായി മാറിയ താരമാണ് രജിഷ വിജയൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ചിത്രങ്ങളും കഥാപാത്രങ്ങളും താരം പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞു. ഇപ്പോഴിതാ തെലുങ്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് രജിഷ.

രവി തേജ നായകനായെത്തുന്ന 'രാമറാവു ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കിലെത്തുന്നത്. ശരത് മന്ദവനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

നേരത്തെ ധനുഷ് നായകനായെത്തിയ കർണനിലൂടെ രജിഷ തമിഴിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഖൊ ഖൊ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. എല്ലാം ശരിയാകും,മലയൻകുഞ്ഞ്, സർദാർ, എന്നീ ചിത്രങ്ങളിലും രജിഷ നായികയായെത്തുന്നുണ്ട്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona