Asianet News MalayalamAsianet News Malayalam

‘ഗോഡ്ഫാദറി‘നുള്ള ഇന്ത്യയുടെ ഉത്തരം; മാലിക്കിനെ കുറിച്ച് രൂപേഷ് പീതാംബരൻ

ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി ഫഹദ് 15 കിലോ ശരീരഭാരം കുറച്ചിരുന്നു. 2019 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. 

artist rupesh peethambaran post about malik movie
Author
Kochi, First Published Jul 15, 2021, 6:21 PM IST

സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്‍ത 'മാലിക്'. കഴിഞ്ഞ ദിവസമാണ് ചിത്രം ആമസോണ്‍ പ്രൈമിൽ സ്ട്രീമിം​ഗ് ആരംഭിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.  ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

മാലിക്ക് ഹോളിവുഡ് ക്ലാസിക് ചിത്രം ഗോഡ്ഫാദറിനുള്ള ഇന്ത്യയുടെ ഉത്തരമാണെന്നാണ് രൂപേഷ് പീതാംബരൻ പറയുന്നത്. ഫഹദിനും മഹേഷ് നാരായണും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. 

2 മണിക്കൂര്‍ 41 മിനിറ്റ് (161 മിനിറ്റ്) ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ഫഹദിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം കൂടിയാണ് മാലിക്. മെയ് 13 എന്ന റിലീസ് തീയതിയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അത് നടക്കാതെപോയി. കൊവിഡ് രണ്ടാംതരംഗം നീണ്ടുപോകുന്ന സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രക്ഷനേടാന്‍ നിര്‍മ്മാതാവ് ഒടിടി റിലീസിനെ ആശ്രയിക്കുകയായിരുന്നു.

അതേസമയം, ആമസോണ്‍ റിലീസ് ആയതിനാല്‍ വലിയൊരു തിയറ്റര്‍ എക്‌സ്പീരിയന്‍സാണ് നഷ്ടമായെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിലെ നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട് എന്നിവരുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആന്‍റോ ജോസഫ് ആണ് മാലിക്കിന്‍റെ നിര്‍മ്മാതാവ്. തിരക്കഥ, സംവിധാനം, എഡിറ്റിംഗ് മഹേഷ് നാരായണന്‍.

ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി ഫഹദ് 15 കിലോ ശരീരഭാരം കുറച്ചിരുന്നു. 2019 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. സാനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രാഹകന്‍. സംഗീതം സുഷിന്‍ ശ്യാം. നൃത്തസംവിധാനം ഷോബി പോള്‍രാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സജിമോന്‍ വി പി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios