ഈ മാസം 17നായിരുന്നു ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞതിനെ തുടര്‍ന്ന് സാന്ദ്രയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. 

ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നടി സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു. അഞ്ച് ദിവസം ഐസിയുവിലായിരുന്ന സാന്ദ്രയെ മുറിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില മെച്ചെപ്പെടുകയാണെന്നും സഹോദരി സ്‌നേഹ അറിയിച്ചു. 

‘അഞ്ച് ദിവസം ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ആയിരുന്ന ചേച്ചിയെ ഇപ്പോള്‍ മുറിയിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ വളരെയധികം പുരോഗതിയുണ്ട്. ചേച്ചിയുടെ വിവരമറിഞ്ഞ ഒരുപാട് പേര്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്, അവരുടെ മെസേജുകള്‍ക്കെല്ലാം മറുപടി നല്‍കാന്‍ കഴിയാത്തതിനാല്‍ എല്ലാവരോടുമുള്ള കടപ്പാട് ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും നല്ല ആശംസകള്‍ക്കും നന്ദി‘,എന്ന് സ്‌നേഹ കുറിച്ചു. 

ഈ മാസം 17നായിരുന്നു ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞതിനെ തുടര്‍ന്ന് സാന്ദ്രയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഡോക്ടർമാരുടെ വിശദപരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിക്കുക ആയിരുന്നു. ബാലതാരമായിട്ടാണ് സാന്ദ്ര ആദ്യം വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ഫ്രൈഡേ എന്ന സിനിമയിലൂടെ ആദ്യമായി നിര്‍മാതാവുമായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona