Asianet News MalayalamAsianet News Malayalam

'ട്യൂമര്‍ വീണ്ടും വളരുന്നു', മകളുടെ അവസ്ഥയെ കുറിച്ച് ശരണ്യയുടെ അമ്മ- വീഡിയോ

നടി ശരണ്യക്ക്  ട്യൂമറിന് ചികിത്സ നടത്തുന്നു.

Artist Saranya cancer patient
Author
Kochi, First Published Mar 22, 2021, 7:35 PM IST

മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് ശരണ്യ. പലവട്ടം അര്‍ബുദം ആക്രമിച്ചിട്ടും പൊരുതിക്കൊണ്ട് ചിരിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയവള്‍. ഒട്ടും വയ്യാത്ത അവസ്ഥയില്‍ ശരണ്യയെ കണ്ടിട്ടുണ്ട്. അതൊക്കെ മറികടന്ന് പുഞ്ചിരിയോടെ ശരണ്യ തിരികിയെത്തിയപ്പോള്‍ മലയാളികള്‍ സന്തോഷിച്ചു. എന്നാല്‍ ശരണ്യക്ക് വീണ്ടും രോഗം വരുന്നുവെന്നാണ് വാര്‍ത്തകള്‍. ശരണ്യയുടെ അമ്മ തന്നെയാണ് മകളുടെ റ്റി ലൈറ്റ്സ് എന്ന യൂ ട്യൂബ് ചാനലിലൂടെ ഇക്കാര്യം അറിയിച്ചത്.

ശരണ്യ കൂടിയില്ല. ക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസൻ എന്റെ കൂടെയുണ്ട്. അവൾക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്‍നമുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടു. അത് വീണ്ടും സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നാണ് ശരണ്യയുടെ അമ്മ പറയുന്നത്.

സർജറിക്കു മുമ്പ് ഞങ്ങളുടെ രണ്ടുപേരുടെയും കോവിഡ് ടെസ്റ്റ് നടത്തി. അതിന്റെ ഫലം  ഉടൻ അറിയാം. ഈ ആഴ്ച തന്നെ സർജറി ഉണ്ടാകും. നവംബർ 28ന് നടത്തിയ സ്‍കാനിങിൽ ട്യൂമർ വരുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. കുറച്ച് കൂടി വെയ്റ്റ് ചെയ്യാം എന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞത്. കാരണം ഇത് ഇങ്ങനെ വന്നുപോകുന്ന അസുഖമാണ്. അടുത്തത് വളരാനുള്ള സമയം കുറച്ച് കൂടി നീട്ടിക്കിട്ടും എന്ന ആശ്വാസത്തിലാണ് സർജറി താമസിപ്പിച്ചത്. അവൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ പരമാവധി നീട്ടിക്കൊണ്ടുപോകാം എന്നായിരുന്നു അവരെല്ലാം പറഞ്ഞത്.

ജനുവരി 28നുള്ള സ്കാനിങിൽ അത് കുറച്ചുകൂടി വളർന്നു. അന്ന് തന്നെ മാർച്ചിൽ സർജറി ചെയ്യാമെന്ന് ഡോക്ടർമാർ ഉറപ്പിച്ചു. ഇതിനിടയിൽ ബുദ്ധിമുട്ട് വന്നാൽ പെട്ടന്നു തന്നെ സർജറി ചെയ്യണമെന്നും പറഞ്ഞിരുന്നു. അന്ന് ആശുപത്രിയിൽ അവൾ ഒരേ കിടപ്പായിരുന്നു. പക്ഷേ ഡിസ്‍ജാർജായി വന്നപ്പോൾ വലിയ ഹാപ്പിയായിരുന്നു. അസുഖം ഇനി വരില്ല, പൂർണമായി വിട്ടുപോയി എന്ന സന്തോഷമായിരുന്നു അവൾക്ക്. പക്ഷേ വീണ്ടും വന്നപ്പോൾ വല്ലാത്ത അവസ്ഥയായിയായെന്നും ശരണ്യയുടെ അമ്മ പറയുന്നു.

Follow Us:
Download App:
  • android
  • ios