പ്രമുഖ സീരിയല്‍ താരത്തിനെ വെട്ടിക്കൊന്നു. സെല്‍വരത്‍നമാണ് കൊല്ലപ്പെട്ടത്. 41 വയസായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് കൊലപാതകം നടന്നത്. സെല്‍വരത്‍നത്തിന് വെട്ടേറ്റതായി സുഹൃത്താണ് പൊലീസിനെ അറിയിച്ചത്. ശ്രീലങ്കൻ അഭയാര്‍ഥിയായ സെല്‍വരത്‍നം തമിഴ് സീരിയലിലൂടെ ശ്രദ്ധേയനാണ്.

തേൻമൊഴി ബിഎ എന്ന ജനപ്രിയ സീരിയലിലെ വില്ലനാണ് സെല്‍വത്‍നം. ശനിയാഴ്‍ച ചിത്രീകരണത്തിന് പോകാതെ ശെല്‍വരത്‍നം ഒരു സുഹൃത്തിനൊപ്പം കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് സെല്‍വരത്‍നം പുറത്തുപോകുകയായിരുന്നു. സെല്‍വത്തിന് വെട്ടേറ്റതായി സുഹൃത്തിന് വിവരം ലഭിക്കുകയായിരുന്നു. സുഹൃത്ത് പൊലീസിനെ വിവരമറിയിക്കുകയും ചെയ്‍തു. 10 വര്‍ഷമായി സെല്‍വരത്‍നം തമിഴ് സീരിയല്‍ രംഗത്തുണ്ട്.

സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

വിരുദനഗറിലാണ് സെല്‍വരത്‍നത്തിന്റെ ഭാര്യയും മക്കളും താമസിക്കുന്നത്.