Asianet News MalayalamAsianet News Malayalam

മനോഹരമായ ഒന്നിന്റെ തുടക്കമെന്ന് ഷഫ്‍ന, എന്താണ് കാര്യമെന്ന് ചോദിച്ച് കമന്റുകള്‍!

ഷഫ്‍നയുടെ ഭര്‍ത്താവാണ് ഫോട്ടോയില്‍ ഒപ്പമുള്ളത്.

Artist Shafna share her photo
Author
Kochi, First Published Mar 2, 2021, 3:07 PM IST

ചിന്താവിഷ്‍ടയായ ശ്യാമള എന്ന സിനിമയിലൂടെ കുട്ടിത്താരമായി വന്ന് മലയാളികളുടെ പ്രിയം കവര്‍ന്ന നടിയാണ് ഷഫ്‍ന. കഥ പറയുമ്പോള്‍ എന്ന സിനിമയിലും ശ്രീനിവാസന്റെ മകളായി ഷഫ്‍ന വേഷമിട്ട് ശ്രദ്ധേയയായി. ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയില്‍ ഫഹദിനെ പ്രണയിക്കുന്ന പെണ്‍കുട്ടിയായി വന്ന് തിളങ്ങി. ഇപോഴിതാ ഷഫ്‍നയുടെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഷഫ്‍ന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള ഷഫ്‍നയുടെ ഫോട്ടോയാണ് ഇത്.

മനോഹരമായ ഒന്നിന്റെ തുടക്കം എന്നാണ് ഷഫ്‍ന ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.  ഭര്‍ത്താവ് സജിനൊപ്പം നില്‍ക്കുന്ന ഷഫ്‍നയെയാണ് ഫോട്ടോയില്‍ കാണുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. എന്താണ് സന്തോഷവാര്‍ത്ത എന്നാണ് പലരും ചോദിക്കുന്നത്. ഷഫ്‍ന തന്നെ ഷെയര്‍ ചെയ്‍ത ഫോട്ടോയില്‍ എന്താണ് കാര്യം എന്ന് എഴുതിയിട്ടില്ല. സജിന് ജന്മദിന ആശംസയുമായി ഷഫ്‍ന എഴുതിയ ഒരു കുറിപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിങ്ങളെയല്ലാതെ എന്റെ ജീവിതത്തിൽ ഞാൻ മറ്റൊന്നും ചോദിക്കില്ല എന്നാണ് ഭര്‍ത്താവിനോട് ഷഫ്‍ന പറഞ്ഞത്.

നിങ്ങള്‍ക്കൊപ്പമുള്ള ഞാനാണ്  ലോകത്തിലെ ഏറ്റവും സന്തുഷ്‍ടനായ വ്യക്തി. നമ്മള്‍ ഏറ്റവും ധനികരായ ആളുകളല്ല. സമ്പത്തില്‍ നമുക്ക് നമ്മുടേതായ കുറവുണ്ടാകും. പക്ഷേ നമ്മള്‍ നമ്മുടേതായ സന്തോഷം കണ്ടെത്തുന്നു. ആതാണ് നിങ്ങള്‍ എനിക്ക് നല്‍കുന്ന ഏറ്റവും വലിയ ആഢംബരം. നിങ്ങൾ എന്നെ ഒരു മികച്ച വ്യക്തിയാക്കി. നിങ്ങൾ ആണ് എന്റെ എല്ലാം. ഞാൻ നിങ്ങളെ സ്‍നേഹിക്കുന്നു ഇക്ക. നിങ്ങൾക്ക് ജന്മദിനാശംസകൾ എന്നാണ് ഷഫ്‍ന എഴുതിയിരുന്നത്.

Follow Us:
Download App:
  • android
  • ios