മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. സിനിമയ്‍ക്ക് പുറമേ നൃത്തത്തിലൂടെയും ശ്രദ്ധേയയാണ് ശോഭന. ശോഭനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‍തതായി ശോഭന അറിയിച്ചിരുന്നു. അക്കൗണ്ട് തിരിച്ചുപിടിച്ചതായി വ്യക്തമാക്കി നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ശോഭന.

സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ട് ഹാക്ക് ചെയ്‍തെന്ന് മറ്റൊരു അക്കൗണ്ടിലൂടെയാണ് ശോഭന തന്നെ അറിയിച്ചത്. ശോഭനയുമായി ബന്ധമില്ലാത്ത പോസ്റ്റുകളും ഫേസ്‍ബുക്കില്‍ വന്നിരുന്നു. അതൊക്കെ ഇപ്പോള്‍ നീക്കം ചെയ്‍തിട്ടുണ്ട്. ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ ഒപ്പം നിന്നതിന് നന്ദി അറിയിക്കുന്നതായി ശോഭന പറയുന്നു. വീണ്ടും നിങ്ങളിലേക്ക് എത്താൻ സാധിച്ചതില്‍ നന്ദി പറയുന്നുവെന്നും ശോഭന വ്യക്തമാക്കുന്നു. രാഗിണിയുടെ മകള്‍ മഹായ്‍ക്കൊപ്പമുള്ള ഫോട്ടോയും ശോഭന ഷെയര്‍ ചെയ്‍തിട്ടുണ്ട്.