ഇഷ്‍ടപ്പെട്ട സംവിധായകൻ ആരെന്നത് ഫേസ്‍ബുക്ക് ലൈവിലൂടെയായിരുന്നു ശോഭന വ്യക്തമാക്കിയത്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. നടിയെന്നതിലുപരി നര്‍ത്തകിയായും ലോക ശ്രദ്ധ നേടിയ കലാകാരിയാണ് ശോഭന. ശോഭനയുടെ സിനിമകള്‍ക്കും ഇന്നും പ്രേക്ഷകരുണ്ട്. തന്റെ പ്രിയപ്പെട്ട സംവിധായകനൊപ്പമുള്ള ഫോട്ടോ ശോഭന ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ശോഭനയുടെ അച്ഛനും ഫോട്ടോയിലുണ്ട്.

ലോക നൃത്തദിനത്തില്‍ ശോഭന ഫേസ്ബുക്ക് ലൈവില്‍ എത്തി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞിരുന്നു. ഇഷ്‍ടപ്പെട്ട സംവിധായകൻ ആരെന്ന് ചോദിച്ചപ്പോള്‍ ഭരതൻ എന്നായിരുന്നു ഉത്തരം. ഒട്ടേറെ ആരാധകരായിരുന്നു ശോഭനയെ അഭിനന്ദിച്ച് രംഗത്ത് എത്തിയതും. മലയാളത്തിലെ പ്രിയങ്കരനായ സംവിധായകൻ ഭരതന്റെ രണ്ട് ചിത്രങ്ങളില്‍ ശോഭന അഭിനയിച്ചിട്ടുണ്ട്. ഇത്തിരിപ്പൂവെ ചുവന്ന പൂവെയിലും ചിലമ്പിലും.