ചില ഡാൻസ് പോസുകളുമായി ശോഭന.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. നടിയെന്ന നിലയില്‍ മാത്രമല്ല നര്‍ത്തികയെന്ന നിലയിലും പേരുകേട്ട കലാകാരിയാണ് ശോഭന. ഒട്ടേറെ ഹിറ്റുകളാണ് ശോഭനയുടേതായിട്ടുള്ളത്. ഇപ്പോഴിതാ ശോഭനയുടെ ചില ഡാൻസ് പോസുകളുടെ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

ഫോട്ടോകള്‍ക്കായി ചില ഐഡിയകള്‍ എന്ന ക്യാപ്ഷനാണ് ശോഭന എഴുതിയിരിക്കുന്നത്. വിവിധ ഡാൻസ് പോസുകളാണ് ശോഭനയും സംഘവും ഫോട്ടോകള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. വിശ്വേശ് ആണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ശോഭന ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്.

മികച്ച നടിക്ക് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ശോഭന.