മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. ഏറെക്കാലത്തിന് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തിരിച്ചെത്തിയ ശോഭനയെ പ്രേക്ഷകര്‍ സ്‍നേഹത്തോടെ സ്വീകരിച്ചിരുന്നു. ശോഭനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ശോഭനയുടെ ഒരു പഴയ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ശോഭന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഇതിഹാസങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ശോഭന ഷെയര്‍ ചെയ്‍തിരിക്കുന്നത്.

നര്‍ത്തകിയെന്ന നിലയിലും പേരുകേട്ട നടി പത്മിനിക്കും നടികര്‍ തിലകം ശിവാജി ഗണേശനും ഒപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ശോഭന ഷെയര്‍ ചെയ്‍തിരിക്കുന്നത്. രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം എന്നാണ് ഫോട്ടോയ്‍ക്ക് ശോഭന ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. പത്മിനിയുടെ സഹോദരപുത്രി കൂടിയാണ് ശോഭന. വര്‍ഷങ്ങള്‍ക്കു മുമ്പ് എടുത്ത ഫോട്ടോയാണ് ശോഭന ഇപ്പോള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ശോഭന അഭിനയത്തില്‍ സജീവമല്ലാത്തപ്പോഴും നര്‍ത്തകിയെന്ന നിലയില്‍ തിളങ്ങിയിരുന്നു.