നിലവിൽ വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയാണ് സിജു വിൽ‌സന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് 'സര്‍പാട്ട പരമ്പരൈ'. നടൻ ആര്യ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്ത് ആണ്. ജൂലൈ 22നാണ് സര്‍പാട്ട പരമ്പരൈ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടൻ സിജു വിൽ‌സൺ.

തന്റെ പുതിയ വർക്ക് ഔട്ട് വീഡിയോയ്‌ക്കൊപ്പമാണ് നടൻ ഇക്കാര്യം പറഞ്ഞത്. സര്‍പ്പാട്ട പരമ്പരൈയിൽ നിന്നും ലഭിച്ച പ്രചോദനത്തിനും ഇന്ത്യൻ സിനിമയ്ക്ക് ഒരു ബെഞ്ച്മാർക്ക് ഒരുക്കിയതിനും നന്ദിയുണ്ടെന്നും സിജു പറഞ്ഞു.

‘സര്‍പ്പാട്ട പരമ്പരൈയിൽ നിന്നും മണ്ടേ മോട്ടിവേഷൻ. ഞങ്ങൾക്ക് പ്രചോദനം ആയതിനും ഇന്ത്യൻ സിനിമയ്ക്ക് ഒരു ബെഞ്ച്മാർക്ക് ഒരുക്കിയതിനും പാ രഞ്ജിത്ത്, ആര്യ, പശുപതി തുടങ്ങിയവർക്ക് നന്ദി’,എന്നാണ് സിജു കുറിച്ചത്. 

നിലവിൽ വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയാണ് സിജു വിൽ‌സന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. പീരേഡ് ഡ്രാമയായ ചിത്രം ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona