ശിവദ മകളുടെ ജന്മദിനത്തില്‍ എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

അധികം സിനിമകളൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശിവദ. സു സുധീ വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശിവദ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഹിറ്റുകളും ശിവദ സ്വന്തമാക്കി. ഇപോഴിതാ മകളുടെ രണ്ടാം ജന്മദിനത്തിന് ശിവദ ആശംസ നേര്‍ന്നതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

View post on Instagram

നീയെന്റെ ഉള്ളിലിരുന്ന് വയറ്റില്‍ ചവിട്ടിയത് ഇന്നലെ പോലെ തോന്നുന്നു. ഇന്ന് നിനക്കു രണ്ടു വയസ്സു തികയുകയാണ്. ഞാനും അച്ഛനും നിന്നെ എത്രമാത്രം സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് നിനക്കറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീയാണ് ഞങ്ങള്‍ക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം, ഞങ്ങളുടെ ജീവിതകാല സന്തോഷം എന്നാണ് ശിവദ എഴുതിയിരിക്കുന്നത്.

എന്റെ ജോലി കാരണം നിന്റെ ജന്മദിനത്തില്‍ കൂടെ ഉണ്ടായിരിക്കാന്‍ എനിക്ക് സാധിച്ചില്ല.നിനക്ക് ഈ ലോകത്തിലെ എല്ലാ ആശംസകളും നേരുന്നു അരുന്ധതി.

പുഞ്ചിരിച്ചുകൊണ്ട് സന്തോഷം ചുറ്റും പരത്തുക. ജന്മദിനാശംസകള്‍ എന്റെ കൊച്ചു രാജകുമാരി. ഞങ്ങള്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നുവെന്നും ശിവദ എഴുതിയിരിക്കുന്നു.