രമേഷ് പിഷാരടിയുടെ ചോദ്യത്തിന് മറുപടിയായി കിളിയെ കാട്ടി ടൊവിനൊ.

ടൊവിനൊ നായകനായി ഏറ്റവും പുതിയ സിനിമയാണ് കള. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. രോഹിത് വി എസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. കള കണ്ടു, കിളിയെ കാണിക്കാമോ എന്ന രമേഷ് പിഷാരടിയുടെ ചോദ്യത്തിന് ടൊവിനൊ നല്‍കിയ മറുപടിയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

ടൊവിനോ ഇൻസ്റ്റാഗ്രാമില്‍ ലൈവ് ആയി എത്തിയതായിരുന്നു. കള എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാനാണ് ടൊവിനൊ എത്തിയത്. അതിനിടയിലാണ് കള കണ്ടു, കിളിയെ കാണിക്കാമോ എന്ന രമേഷ് പിഷാരടിയുടെ ചോദ്യം. ഓമനപക്ഷികളെയും മൃഗങ്ങളെയും ഇഷ്‍ടമുള്ളവരാണ് ഞങ്ങള്‍ രണ്ടുപേരുമെന്നാണ് ടൊവിനൊ പറഞ്ഞത്.

പക്ഷികളെയും മൃഗങ്ങളെയും ഒക്കെ ഞങ്ങള്‍ക്ക് ഒരുപോലെ ഇഷ്‍ടമാണ്, ഞങ്ങള്‍ അവയെ വളര്‍ത്താറുണ്ടെന്നും ടൊവിനൊ പറഞ്ഞു.

വീട്ടിലെ ലവ് ബേര്‍ഡ്‍സിനെ വീഡിയോയില്‍ ടൊവിനൊ കാട്ടുകയും ചെയ്‍തു.