തെലുങ്കില്‍ മാത്രമല്ല മലയാളത്തിലും ഒട്ടേറെ ആരാധകരുള്ള താരമാണ്  വിജയ് ദേവെരകൊണ്ട. ഗീതാഗോവിന്ദം അടക്കമുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ വിജയ് ദേവെരകൊണ്ട മലയാളികളുടെയും പ്രിയംപിടിച്ചുപറ്റിയിരുന്നു. വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തന്റെ ഫോട്ടോ വീഡിയോ ഉണ്ടാക്കിയ കലാകാരനെ തേടി വിജയ് ദേവെരകൊണ്ട. സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍ത വീഡിയോ സൃഷ്‍ടിച്ച ആളെ കണ്ടെത്താൻ വിജയ് ദേവെരകൊണ്ട ഓണ്‍ലൈൻ സുഹൃത്തുക്കളുടെ സഹായം തേടിയത്."

പാരസെറ്റാമോള്‍ ചേര്‍ത്ത് വെച്ചാണ് വിജയ് ദേവെരകൊണ്ടയുടെ രൂപം തീര്‍ത്തത്. അത് വീഡിയുമാക്കി മാറ്റുകയും ചെയ്‍തു. വിജയ് ദേവെരകൊണ്ട ഷെയര്‍ ചെയ്‍ത വീഡിയോയ്‍ക്ക് ഒട്ടേറെ പേരാണ് കമന്റുകള്‍ രേഖപ്പെടുത്തി രംഗത്ത് എത്തിയത്. ഒടുവില്‍ ആ രൂപം ഉണ്ടാക്കിയ ആളും കമന്റുമായി രംഗത്ത് എത്തി. അജയ് ഗൌഡ് കമല്‍ എന്ന ആളാണ് വീഡിയോ ഉണ്ടാക്കിയത്. ആര്‍ട് ആൻഡ് ക്രാഫ്റ്റ് അധ്യാപകനായി ജോലി ചെയ്യുകയാണ് അജയ് ഗൗഡ് കമല്‍. തന്റെ കലാസൃഷ്‍ടി വിജയ് ദേവെരകൊണ്ട അംഗീകരിച്ചതില്‍ സന്തോഷം  അറിയിക്കുകയാണ് അജയ്. ആരാണ് ഇത് ചെയ്‍തതെങ്കിലും അദ്ദേഹത്തെ കണ്ടുപിടിച്ചുതരൂ നേരില്‍ കാണണം എന്നായിരുന്നു വിജയ് ദേവെരകൊണ്ട പറഞ്ഞത്. ഇപ്പോള്‍ തന്റെ പ്രിയതാരമായ വിജയ് ദേവെരകൊണ്ടയെ കാണാൻ കഴിയുമെന്നാണ് അജയ് കരുതുന്നത്.