തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാൻ വിജയ്‍യ്‍ക്ക് റെക്കോര്‍ഡ് പ്രതിഫലമെന്ന് വാര്‍ത്ത.

സമീപകാലത്ത് ഒരു വര്‍ഷം ഒന്നോ രണ്ടോ സിനിമകള്‍ എന്നതാണ് വിജയ്‍യുടെ കണക്ക്. വൻ ബജറ്റിലാണ് സിനിമകള്‍ ചെയ്യുന്നതും. വിജയ്‍യുടെ സിനിമകള്‍ ഹിറ്റായി മാറുകയും ചെയ്യാറുണ്ട്. ഇപോഴിതാ തെലുങ്ക് സിനിമയില്‍ വിജയ്‍‍യ്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ളതാണ് ചര്‍ച്ച.

തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ് വിജയ് വൻ പ്രതിഫലം വാങ്ങിക്കുന്നത്. 100 കോടി രൂപയാണ് വിജയ് ഈ ചിത്രത്തിനായി വാങ്ങുന്നത് എന്നാണ് വാര്‍ത്തകള്‍. വംശി പൈദിപ്പളളിയാണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. തോഴ, മഹര്‍ഷി, ഊപ്പിരി പോലുളള വിജയ ചിത്രങ്ങള്‍ തെലുങ്കില്‍ സംവിധാനം ചെയ്‍തിട്ടുണ്ട് വംശി പൈദിപ്പള്ളി.

പ്രമുഖ നിര്‍മ്മാതാക്കളിലൊരാളായ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ഇതാദ്യമായാണ് വിജയ് ഒരു തെലുങ്ക് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.