Asianet News MalayalamAsianet News Malayalam

സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാന്‍ പറ്റാത്ത ലോകമാണോ ഇത്, വ്യാജവാര്‍ത്തയ്ക്കെതിരെ ആഞ്ഞടിച്ച് അരുണ്‍ ഗോപി

ഒരു സുഹൃത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പോലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ സാധിക്കാത്ത തരത്തിലായോ ലോകം എന്ന അദ്ദേഹം ചോദിക്കുന്നു

Arun Gopy smash replay on fake news photo on social media
Author
Kochi, First Published Apr 27, 2019, 11:51 AM IST

കൊച്ചി: സംവിധായകന്‍ അരുണ്‍ ഗോപി മീരയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതില്‍ നിന്നും വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കി. വിവാഹ മോചിതയായ മീര ജാസ്മിന്‍ ഇനി അരുണ്‍ഗോപിയ്ക്ക് സ്വന്തം എന്ന തരത്തിലുള്ള തലക്കെട്ടുകളോടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ അമര്‍ഷം രേഖപ്പെടുത്തി അരുണ്‍ ഗോപി രംഗത്ത് വന്നിരിക്കുകയാണ്. 

ഒരു സുഹൃത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പോലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ സാധിക്കാത്ത തരത്തിലായോ ലോകം എന്ന അദ്ദേഹം ചോദിക്കുന്നു. എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാന്‍ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാര്ക്കും ജീവിക്കണം ഇല്ലാകഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ലാ ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത് ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ പാടില്ല എന്നൊരു നിര്‍ബന്ധം കൊണ്ടുനടക്കരുത്.. 

Arun Gopy smash replay on fake news photo on social media

ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേര്‍ത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല സൗഹൃദങ്ങള്‍ പറന്നുയരട്ടെ പെണ്‍കുട്ടികള്‍ പറന്നു ഉയരുന്ന നാടാണിത് ”ഉയരെ” അങ്ങനെ ഉയരട്ടെ ദുബായില്‍ സ്ഥിരതാമസമാക്കിയ മീരയെ അവിടെ വച്ചു കണ്ടപ്പോഴുള്ള ചിത്രമാണ് പങ്കുവച്ചത്. ആത്മാര്‍ഥ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടുന്നതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്നാണ് അരുണ്‍ ഗോപി കുറിച്ചത്.

Follow Us:
Download App:
  • android
  • ios