മമ്മൂട്ടിയുടെ ആ തീരുമാനം പ്രചോദനമാണെന്ന് പറയുകയാണ് അരവിന്ദ് സ്വാമി.

മമ്മൂട്ടിയുള്ള ദളപതിയില്‍ ഒരു നിര്‍ണായക കഥാപാത്രമായി അരവിന്ദ് സ്വാമിയുമുണ്ടായിരുന്നു. അരവിന്ദ് സ്വാമി കഥാപാത്രമായ മെയ്യഴകൻ സിനിമയ്‍ക്ക് മികച്ച അഭിപ്രായവുമാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിച്ച താരത്തിന്റെ വാക്കുകള്‍ മലയാളികള്‍ക്ക് അഭിമാനം തോന്നുന്നതാണ്.

മമ്മൂട്ടിയുടെ തെരഞ്ഞെടുപ്പുകളെ കുറിച്ചാണ് തമിഴ് താരം അടുത്തിടെ അഭിമുഖത്തില്‍ വാചാലനായതും പ്രശംസിച്ചതും. അത് പ്രചോദനമാണ്. അടുത്തിടെ മമ്മൂട്ടി ചിത്രങ്ങള്‍ അത്ഭുതപ്പെടുത്തി. നൻപകല്‍ നേരത്തെ മയക്കം എന്ന സിനിമയിലെ പ്രകടനം ആകര്‍ഷിച്ചിരുന്നു. മറ്റൊരു മലയാള സിനിമയെ കുറിച്ചും താരം സൂചിപ്പിച്ചു. രാഹുല്‍ സദാശിവൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്‍ത് ഹിറ്റായി മാറിയ ഭ്രമയുഗത്തെ കുറിച്ച് കേട്ടിട്ടുണ്ട്. അത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കിയതും ചര്‍ച്ചയായിരിക്കുകയാണ് (സോണിലിവില്‍ ലഭ്യമാണ്).

കേരള സംസ്ഥാന അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് 'നൻപകല്‍ നേരത്ത് മയക്ക'മാണ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് ലഭിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്‍തത്. നവീനമായ ഒരു ദൃശ്യഭാഷ ആയിരുന്നു ചിത്രത്തിന് ഉപയോഗിച്ചതെന്ന് ജൂറി സാക്ഷ്യപ്പെടുത്തിയതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

മരണവും ജനനവും സ്വപ്‍നവും യാഥാര്‍ഥ്യവും ഇടകലര്‍ന്ന ആഖ്യാനത്തിലൂടെ ദാര്‍ശനികവും മാനവികവുമായ ചോദ്യങ്ങളുയര്‍ത്തുന്ന ചിത്രം. അതിര്‍ത്തികള്‍ രൂപപ്പെടുത്തുന്ന മനുഷ്യരുടെ മനസ്സിലാണെന്ന യാഥാര്‍ഥ്യത്തെ പ്രഹേളികാ സമാനമായ ബിംബങ്ങളിലൂടെ ആവിഷ്‍കരിക്കുന്നു ഈ സിനിമ. നവീനമായ ഒരു ദൃശ്യ ഭാഷയുടെ സമര്‍ഥമായ ഉപയോഗത്തിലൂടെ ബഹുതല വ്യാഖ്യാന സാധ്യതകള്‍ തുറന്നിടുന്ന വിസ്‍മയകരമായ ദൃശ്യാനുഭവം എന്നും ജൂറി വിലയിരുത്തുന്നു. കേരള സംസ്ഥാന അവാര്‍ഡില്‍ മികച്ച ചിത്രത്തിന് നിര്‍മാതാവിന് 2,00000 രൂപയും ശില്‍പവും പ്രശസ്‍തിപത്രവും സംവിധായകന് 2,00000 രൂപയും ശില്‍പവും പ്രശസ്‍തിപത്രവുമാണ് ലഭിച്ചത്.

Read More: അനിരുദ്ധ് രവിചന്ദറിന്റെ ഫോണിന്റെ വാള്‍പേപ്പര്‍ എന്ത്?, കണ്ടെത്തി ആരാധകര്‍, തമിഴകത്ത് ആരവം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക