അരവിന്ദ് സ്വാമി നായകനാകുന്ന വണങ്കാമുടി സിനിമയുടെ ടീസര്‍.

അരവിന്ദ് സ്വാമി നായകനാകുന്ന പുതിയ സിനിമയാണ് വണങ്കാമുടി. അരവിന്ദ് സ്വാമി പൊലീസ് ഓഫീസറായി എത്തുന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തത്. റിതിക സിംഗ് ആണ് ചിത്രത്തിലെ നായിക.

YouTube video player

ശെല്‍വയാണ് വണങ്കാമുടി സംവിധാനം ചെയ്യുന്നത്. സിമ്രാനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ശെല്‍വ തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതുന്നത്. ഗോകുല്‍ ആണ് സിനിമയുടെ ഛായാഗ്രാഹകൻ.

ഡി ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഹരീഷ് ഉത്തമൻ, തമ്പി രാമയ്യ, സത്യ പ്രിയ, ഒഎകെ സുന്ദര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.