ആര്യ നായകനാകുന്ന ചിത്രം 'ക്യാപ്റ്റന്റെ' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു (Captain).
ആര്യ നായകനാകുന്ന ചിത്രമാണ് 'ക്യാപ്റ്റൻ'. ശക്തി സൗന്ദര്‍ രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ക്യാപ്റ്റൻ' എന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ആര്യയുടെ ചിത്രത്തിന്റെ പുറത്തുവിട്ടിരിക്കുകയാണ് (Captain).
ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചിരിക്കുന്നത്. ആര്യക്കൊപ്പം പ്രധാന കഥാപാത്രമായി സിമ്രാനും 'ക്യാപ്റ്റനി'ലുണ്ട്. യുവയാണ് 'ക്യാപ്റ്റൻ' ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആര്യ നായകനാകുന്ന ചിത്രത്തിന്റെ സംഗീതം ഇമ്മനാണ്.
'ക്യാപ്റ്റൻ' എന്ന ചിത്രം പൂര്‍ത്തിയായതായി അറിയിച്ച് സിമ്രാൻ ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നു. ആര്യ നായകനാകുന്ന ചിത്രത്തില്‍ ഭാഗമായതിന്റെ സന്തോഷത്തിലാണ് താനെന്നും സിമ്രാൻ പറയുന്നു. 'ക്യാപ്റ്റൻ' എന്ന സിനിമയുടെ പ്രമേയം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗോകുല്‍ ആനന്ദ്, കാവ്യ ഷെട്ടി, ഹരീഷ് ഉത്തമൻ, ഭരത് രാജ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
'എനിമി' എന്ന ചിത്രമാണ് ആര്യയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആക്ഷൻ ത്രില്ലര്‍ ചിത്രമായിരുന്നു ഇത്. ആനന്ദ് ശങ്കറായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. മംമ്‍ത മോഹൻദാസ് അടക്കമുള്ള താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
Read More : കേരളത്തില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തി അജിത്ത്- ചിത്രങ്ങള്‍
മലയാളത്തിന്റെയും പ്രിയ താരങ്ങളില്‍ ഒരാളായ തമിഴ് നടൻ അജിത്ത് കേരളത്തിലെത്തി ക്ഷേത്ര ദര്‍ശനം നടത്തി. പാലക്കാട്ടെ പെരുവെമ്പ ക്ഷേത്രത്തിലാണ് അജിത്ത് ദര്‍ശനം നടത്തിയ. അജിത്ത് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ എടുത്ത ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. അജിത്ത് നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത വലിമൈ വൻ ഹിറ്റായി മാറിയിരുന്നു.
ആയുര്‍വദേ ചികിത്സയുടെ ഭാഗമായി അജിത്ത് പാലക്കാട് ഗുരുകൃപയില്‍ എത്തിയിരുന്നു. അപ്പോഴാണ് പെരുവെമ്പ ക്ഷേത്രത്തിലും അജിത്ത് ദര്‍ശനം നടത്തിയത്. മഹാദേവൻ വൈദ്യനാഥ സങ്കല്‍പ്പത്തിലുള്ള ക്ഷേത്രമാണ് പെരുവെമ്പയിലേത്. പുലര്‍ച്ചെ തന്നെ ക്ഷേത്രത്തിലെത്തിയ അജിത്ത് പൂജയില്‍ പങ്കെടുത്ത് വഴിപാടുകളും സമര്‍പ്പിച്ചു. അജിത്തിന്റെ പുതിയ സിനിമ സംവിധാനം ചെയ്യുന്ന വിഘ്‍നേശ് ശിവനും അടുത്തിടെ കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. വിഘ്‍നേശ് ശിവൻ കേരളത്തിലെ പ്രസിദ്ധമായ ചോറ്റാനിക്കരം മകം തൊഴലിനാണ് എത്തിയത്. നയൻതാരയ്‍ക്കൊപ്പമാണ് അന്ന് കേരളത്തില്‍ വിഘ്‍നേശ് ശിവൻ എത്തിയത്. വിഘ്‍നേശ് ശിവൻ ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിട്ടില്ല.
അജിത്ത് നായകനായ ചിത്രം വലിമൈ ബോണി കപൂറാണ് നിര്‍മിച്ചത്. അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിച്ചത്. വലിമൈ എന്ന ചിത്രം പാൻ ഇന്ത്യ റിലീസായിട്ട് തന്നെയാണ് എത്തിയത്. അജിത്ത് നായകനായ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവൻ ശങ്കര്‍ രാജയാണ്.
അജിത്ത് നായകനായ ചിത്രം ഇരുന്നൂറ് കോടിയലധികം ചിത്രം നേടിയെന്ന് 'വലിമൈ'യുടെ നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചിരുന്നു. രണ്ടര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഒരു അജിത്ത് ചിത്രം തിയറ്ററുകളിലെത്തിയത്. അജിത്ത് തന്നെയായിരുന്നു ചിത്രത്തിന്റെ ആകര്‍ഷണം. അജിത്തിന്റെ ഫൈറ്റ് രംഗങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചു.
കൊവിഡ് കാരണം റീലീസ് പലതവണ മാറ്റിയെങ്കിലും ഒടുവില്‍ 'വലിമൈ' ഫെബ്രുവരി 24ന് തീയറ്ററുകളിലേക്ക് തന്നെ എത്തിയതിയപ്പോള്‍ ആരാധകര്‍ വലിയ വരവേല്‍പ്പാണ് നല്‍കിയത്. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുള്ള 'വലിമൈ'യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.
തമിഴ്‍നാട്ടില്‍ യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവമായും 'വലിമൈ'ക്ക് ചെറിയ തരത്തില്‍ ബന്ധമുണ്ടെന്ന് സംവിധായകൻ എച്ച് വിനോദ് പറഞ്ഞിരുന്നു. ബൈക്ക് പ്രധാന സംഗതിയായി ചിത്രത്തില്‍ വരുന്നുണ്ട്. അതിനാല്‍. മുഖ്യമന്ത്രിയായിരുന്നു ജയലളിത ഒരു റേസറെ പൊലീസുകാരനായി നിയമിച്ചതിന്റെ കഥ ഞങ്ങള്‍ അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിത കഥ കേള്‍ക്കാൻ ഞങ്ങള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്തായും ആ സംഭവം ഞങ്ങള്‍ 'വലിമൈ'ക്ക് ചെറിയൊരു പ്രചോദനമായി എടുത്തിട്ടുണ്ടെന്ന് വിനോദ് പറഞ്ഞിരുന്നു.
'വലിമൈ'യുടെ വണ്‍ലൈനായിരുന്നു അജിത്തിനോട് പറഞ്ഞത്. അദ്ദേഹം വലിയ ഇംപ്രസായി. സാമൂഹിക ഉത്തരവാദിത്തമുള്ളതുമായിരിക്കും ഇത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തരം ഓഡിയൻസിനും എന്റര്‍ടെയ്‍ൻമെന്റായിരിക്കും ചിത്രമെന്നും അജിത്ത് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നതായി റിലീസിന് മുന്നേ എച്ച് വിനോദ് വ്യക്തമാക്കിയിരുന്നു. ഒരു സൂപ്പര്‍താരത്തെ നായകനാക്കിയുള്ള ചിത്രമാകുമ്പോള്‍ സാധ്യതകളും വെല്ലുവിളിയുമുണ്ടെന്നും എച്ച് വിനോദ് പറഞ്ഞിരുന്നു.
