ആര്യൻ ഖാന്റെ മനോഹരമായ ഒരു വീഡിയോ പ്രചരിക്കുകയാണ്.

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും ആരാധകരുടെ പ്രിയങ്കരനാണ്. പലപ്പോഴായി ആര്യൻ ഖാൻ ചില വിവാദങ്ങളിലും ഉള്‍പ്പെട്ടത് ചര്‍ച്ചയായിരുന്നു. ആര്യൻ ഖാൻ ഗൗരവത്തോടെ ഉള്ളള ഫോട്ടോകളാണ് സാധാരണയായി ഉണ്ടാകാറുള്ളത്. ആര്യൻ ഖാൻ ചിരിക്കുന്ന ഒരു വീഡിയോയാണ് നിലവില്‍ പ്രചരിക്കുന്നത്

ഐപിഎല്‍ മത്സരം കാണാനെത്തിയപ്പോഴുള്ള ആര്യന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഷാരൂഖ് ഉടമസ്ഥനായ കെകെആറായിരുന്നു ഐപിഎല്‍ അന്തിമ പോരാട്ടത്തില്‍ വിജയിച്ചത്. ഷാരൂഖും മത്സരം കാണാൻ എത്തിയിരുന്നു. ഷാരൂഖ് ഖാൻ നായകനായി ഡങ്കിയാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തി ശ്രദ്ധയാകര്‍ഷിച്ചത്.

View post on Instagram

ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം ഷാരൂഖ് ഖാൻ നായകനായ ചിത്രം ഡങ്കിക്ക് നേടാനായിയെന്നാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കി എന്ന സിനിമയ്‍ക്ക് ലഭിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകും എന്ന് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. സംവിധായകൻ രാജ്‍കുമാര്‍ ഹിറാനിയുടെ ഷാരൂഖ് ചിത്രം എന്ന നിലയിലുള്ള പ്രേക്ഷക സ്വീകാര്യതയാണ് കളക്ഷനിലും ഡങ്കിക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ആഗോളതലത്തില്‍ ഷാരൂഖിന്റെ ഡങ്കിക്ക് തളര്‍ച്ചയ്‍ക്ക് ശേഷം സ്വീകാര്യത ഉണ്ടായിരുന്നു. രസകരമായ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്നാണ് ഷാരൂഖ് ഖാന്റെ ഡങ്കി സിനിമയ്‍ക്ക് ലഭിച്ച അഭിപ്രായങ്ങളെന്നായിരുന്നു റിപ്പോര്‍ട്ട്. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാട്ടപ്പെട്ടത്. പ്രായത്തിനൊത്ത വേഷം സ്വീകരിക്കുന്നുവെന്നായിരുന്നു ഡങ്കിയെ കുറിച്ച് ഷാരൂഖ് ഖാൻ തന്നെ ഒരിക്കല്‍ അഭിപ്രായപ്പെട്ടത് ചര്‍ച്ചയായിരുന്നു.

Read More: 'മകള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കി', അപമാനിച്ചവര്‍ക്ക് എതിരെ നിയമ നടപടിയുമായി ദേവനന്ദയുടെ കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക