പ്രിയപ്പെട്ടവര്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാൻ അവസരം കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് നടി ആശാ ശരത്. ആശുപത്രിയില്‍ കഴിയുന്ന അച്ഛനൊപ്പം കേക്ക് മുറിക്കുന്ന ഫോട്ടോയും ആശാ ശരത് പങ്കുവെച്ചിട്ടുണ്ട്.

എന്റെ ഏറ്റവും പ്രിയപ്പെട്ടവരോടൊപ്പം ജന്മദിനത്തില്‍ ഉണ്ടായിരിക്കാനായത് ഏറെ അനുഗ്രഹമായി കാണുന്നു. എന്റെ ജന്മദിനത്തില്‍ സ്‍നേഹാശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി. വിഷമഘട്ടത്തില്‍ ഇത്തരം നിമിഷങ്ങളാണ് മാറ്റമുണ്ടാക്കുന്നത് എന്നും ആശാ ശരത് എഴുതിയിരിക്കുന്നു.  വി എസ് കൃഷ്‍ണൻകുട്ടി നായരുടെയും നര്‍ത്തകി കലാമാണ്ഡലം സുമതിയുടെയും മകളാണ് ആശാ ശരത്. ദുബായിലെ എഞ്ചിനീയറായ ശരത്താണ് ഭര്‍ത്താവ്. ഉത്തര, കീര്‍ത്തന എന്നീ രണ്ടു  മക്കളുമുണ്ട്.