ആർ ജെ പ്രസാദ് രചനയും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം

പുതുമുഖങ്ങളായ രജിത്ത് വി ചന്തു, റെയ്ന റോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ ജെ പ്രസാദ് രചനയും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് അശാന്തം. കൈലാസ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. മധു, പ്രിൻസ് മോഹൻ സിന്ധു, ശാന്തകുമാരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

എഡിറ്റർ ജയചന്ദ്ര കൃഷ്ണ, പശ്ചാത്തല സംഗീതം റോണി റാഫേൽ, കല പ്രേംരാജ് ബാലുശ്ശേരി, മേക്കപ്പ് അർജുൻ ബാലരാമപുരം, വസ്ത്രാലങ്കാരം ഷാജിറ ഷെറീഫ്, റൂബി പൊന്നാലയം, സൗണ്ട് മിക്സിംഗ് എൻ ഹരികുമാർ, കളറിസ്റ്റ് മഹാദേവൻ, സ്റ്റിൽസ് പ്രേമകുമാർ, പോസ്റ്റർ സിസൈൻ രമേഷ് എം ചാനൽ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : ഞെട്ടിക്കുന്ന ജ്യോ​തിര്‍മയി, പിടിച്ചിരുത്തുന്ന അമല്‍ നീരദ്; 'ബോഗയ്ന്‍‍വില്ല' റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം