ഡയറക്ടർ ആണല്ലേ. ഏതാ പടം?  ഓൾ ദ് ബെസ്റ്റ് ധൈര്യമായി പോകൂ. ഇത്രേം വേഗത വേണ്ട എന്നാണ് പൊലീസ് പറഞ്ഞത് എന്നും സംവിധായകൻ വ്യക്തമാക്കുന്നു.

മലയാളത്തില്‍ പ്രദര്‍ശനത്തിന് എത്തിയ വേറിട്ട ഒരു സിനിമയായിരുന്നു തമാശ. വിനയ് ഫോര്‍ട്ട് ആയിരുന്നു ചിത്രത്തില്‍ നായകനായത്. ബോഡി ഷെയിമിംഗിന് എതിരെയായിരുന്നു ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ ഒന്നാം വര്‍ഷത്തില്‍ രസകരമായ ഒരു സംഭവം പറയുകയാണ് സംവിധായകൻ അഷ്‍റഫ് ഹംസ. സിനിമയുടെ റിലീസ് ദിവസം തിയറ്ററിലേക്ക് പോയ തന്നെ പൊലീസ് തടഞ്ഞ കഥയാണ് അഷ്‍റഫ് ഹംസ വെളിപ്പെടുത്തിയിരിക്കുന്നത്.

തമാശ. ഇന്നെന്റെ സിനിമ റിലീസാണ്, പടം തുടങ്ങിക്കാണും സർ. അതു കൊണ്ട് വേഗത കൂടിപ്പോയതാണ്. പൊലീസുകാർ ചിരിയോടെ അടുത്തേക്ക് വന്നു, ഓ, ഡയറക്ടർ ആണല്ലേ. ഏതാ പടം? തമാശ. ഓൾ ദ് ബെസ്റ്റ് ധൈര്യമായി പോകൂ. ഇത്രേം വേഗത വേണ്ട. എല്ലാവരും ചിരിയോടെ ആശംസിച്ചു. നല്ലതാകും. എല്ലാവർക്കും നന്ദി എന്ന് അഷ്‍റഫ് ഹംസ പറയുന്നു. പൊലീസുകാരോട് അന്ന് പറഞ്ഞ സംഭാഷണമാണ് അഷ്‍റഫ് ഹംസ പങ്കുവെച്ചിരിക്കുന്നത്. ചിന്നു ചാന്ദിനിയായിരുന്നു ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തിയത്.