മഹേഷ് ബാബുവിന്റെ കുടുംബത്തില്‍ നിന്ന് പുതിയൊരു നായകൻ.

തെലുങ്കില്‍ നിന്നിതാ ഒരു പുതിയ താരോദയം. രാഷ്‍ട്രീയ നേതാവും വ്യവസായിയുമായ ഗല്ല ജയദേവിന്റെ മകൻ അശോക് ഗല്ല നായകനായി എത്തുന്ന സിനിമയുടെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തത്. അശോക് ഗല്ല നായകനാകുന്ന സിനിമ വരുന്നുവെന്ന് അറിയുമ്പോള്‍ സന്തോഷം അടക്കാനാകുന്നില്ലെന്നാണ് നടൻ മഹേഷ് ബാബു പറയുന്നത്.

YouTube video player

മഹേഷ് ബാബുവിന്റെ സഹോദരിയുടെ മകനാണ് അശോക് ഗല്ല. ഹീറോ എന്ന സിനിമയിലാണ് അശോക് ഗല്ല നായകനാകുന്നത്. ശ്രീറാം ആദിത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിബ്രാൻ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

അമര രാജ മീഡിയ ആൻഡ് എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറില്‍ പദ്‍മാവതി ഗല്ലയാണ് ചിത്രം നിര്‍മിക്കുന്നത്.

നിധി അഗര്‍വാളാണ് ചിത്രത്തിലെ നായിക.