ചാനൽ പുറത്തുവിട്ട പരമ്പരയുടെ പ്രമോ വീഡിയോകൾ ഇതിനോടകം തന്നെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. 

ലയാളികളുടെ പ്രിയചാനലായ ഏഷ്യാനെറ്റിൽ(asianet) പുതിയ പരമ്പര ആരംഭിക്കുന്നു. 'പളുങ്ക് '(palunku serial)എന്ന് പേരിട്ടിരിക്കുന്ന പരമ്പര ഇന്നു മുതൽ സംപ്രേക്ഷണം ആരംഭിക്കും. നിരവധി വൈകാരിക മുഹൂർത്തങ്ങളുമായി എത്തുന്ന സീരിയൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30നാകും സംപ്രേക്ഷണം ചെയ്യുക. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കന്നഡ താരം തേജ് ഗൗഡയും, ഖുശി സമ്പത് കുമാറും മുഖ്യ വേഷങ്ങളിലെത്തുന്ന പരമ്പരയിൽ രാജേഷ് ഹെബ്ബാർ, സുബ്രഹ്മണ്യൻ, ലക്ഷ്മിപ്രിയ, ജോളി ഈശോ, ശ്രീജിത്ത് വിജയ് തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. ചാനൽ പുറത്തുവിട്ട പരമ്പരയുടെ പ്രമോ വീഡിയോകൾ ഇതിനോടകം തന്നെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. 

ദീപക്, നിള, അരുണിമ എന്നിവരിലൂടെയാണ് പളുങ്ക് കഥ പറയുന്നത്. സദ്ഗുണസമ്പന്നവും കുലീനവുമായ കുടുംബത്തിൽ വളർന്ന ഒരു യുവ ശാസ്ത്രജ്ഞനാണ് ദീപക്. അമ്മയില്ലാതെ വളർന്ന മിടുക്കിയായ പെൺകുട്ടിയാണ് നിള. ദീപക്കിന്റെ കീഴിൽ ജോലി ചെയ്യുന്ന, അവനെ നിശബ്ദമായി സ്നേഹിക്കുന്ന ഒരു വനിതാ ശാസ്ത്രജ്ഞയാണ് അരുണിമ. ഇവരുടെ കഥയ്‌ക്കൊപ്പം അപ്രതീക്ഷിത കഥാസന്ദർഭങ്ങളും പുതിയ കഥാപാത്രങ്ങളുടെ കടന്നുവരവും ഒക്കെ കൊണ്ട് സമ്പന്നമായ പരമ്പര പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.