ഏഷ്യാനെറ്റിൽ പുതിയ പരമ്പര സംപ്രേഷണം തുടങ്ങുന്നു.


മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റില്‍ പുതിയ കുടുംബ പരമ്പര വരുന്നൂ. വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയവരുടെ നിസഹായാവസ്ഥയുടെയും സ്‍നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന മനസ്സിന്റെയും കഥ പറയുന്ന പുതിയ പരമ്പര സസ്‍നേഹം ഏഷ്യാനെറ്റിൽ എട്ട് മുതല്‍ സംപ്രേക്ഷണം ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജീവിതപങ്കാളിയുടെ വേര്‍പാടിനുശേഷം, ജീവിതം മുഴുവൻ സമർപ്പിച്ച മക്കളാലും മരുമക്കളാലും മാറ്റിനിർത്തപെട്ടു ഒറ്റപ്പെട്ടുപോയ ഇന്ദിരയുടെയും
ബാലചന്ദ്രന്റെയും അദ്യശ്യ ബന്ധത്തിന്റെ കഥയാണ് സസ്‍നേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് .

ഏഷ്യാനെറ്റിൽ സസ്‍നേഹം തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 സംപ്രേക്ഷണം ചെയ്യുന്നു.