ഒഡിഷന് 6000ലധികം പേർ, മെഗാലോഞ്ചിൽ മാറ്റുരയ്ക്കാൻ 35 പേർ; സ്റ്റാർ സിങ്ങർ സീസൺ 10ന് ആരംഭം

സ്റ്റാർ സി​ം​ഗർ സീസൺ 9ൽ അരവിന്ദ് ആണ് വിജയി ആയത്.

asianet star singer season 10 mega launch on march 29th and 30th

ലയാളികൾക്ക് നിരവധി സംഗീതപ്രതിഭകളെ സമ്മാനിച്ച സ്റ്റാർ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000ൽ അധികം പേരിൽ നിന്നും തിരഞ്ഞെടുത്ത 35 പേരാണ് മെഗാലോഞ്ച് ഇവന്റിൽ, തങ്ങളുടെ സ്റ്റാർ സിങ്ങർ സീസൺ 10ലെ മത്സരാർഥിയാകാനുള്ള അവസാന കടമ്പക്കായി മാറ്റുരയ്ക്കുന്നത്.

മെഗാലോഞ്ചിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ദീപം തെളിയിച്ച് സംഗീത സംവിധായകരായ ജെറി അമൽ ദേവും ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവർത്തിയും സ്റ്റാർ സിങ്ങർ സീസൺ 10ന്റെ ജഡ്ജസായ കെ എസ് ചിത്രയും വിധു പ്രതാപും സിത്താരയും ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാറും ചേർന്ന് നിർവഹിച്ചു. പ്രശസ്ത ചലച്ചിത്രതാരങ്ങളായ മഞ്ജു വാര്യരും ഭാവനയും മെഗാലോഞ്ചിൽ വിശിഷ്‌ടാഥിതികളായി എത്തി. 

asianet star singer season 10 mega launch on march 29th and 30th

മിഥുനും വർഷയുമായിരുന്നു ഈ ഇവെന്റിന്റെ അവതാരകർ. സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ മാർച്ച് 29, 30 ( ശനി, ഞായർ ) തീയതികളിൽ രാത്രി 7 മണിമുതൽ സംപ്രേക്ഷണം ചെയ്യും. മലയാളികൾ ഏറെ കാത്തിരുന്ന സീസൺ എപ്പിസോഡുകൾ ഏപ്രിൽ 5 മുതൽ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും.

അമ്പോ..; ആ കൈകളുടെ ഉടമ അല്ല, മറ്റൊരു വമ്പൻ പ്രഖ്യാപനം നടത്തി ടീം എമ്പുരാൻ, ഇത് ചരിത്രം !

അതേസമയം, സ്റ്റാർ സി​ം​ഗർ സീസൺ 9ൽ അരവിന്ദ് ആണ് വിജയി ആയത്. അരവിന്ദ്, ശ്രീരാ​ഗ്, നന്ദ, ദിഷ, അനുശ്രീ, ബൽറാം എന്നിവരായിരുന്നു ഫൈനലിസ്റ്റുകൾ. ഒന്നാം സമ്മാനമായി കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് നല്‍കുന്ന 50 ലക്ഷത്തിന് പുറമേ ഫൈനലില്‍ എത്തിയ മറ്റ് അഞ്ച് പേര്‍ക്ക് 2 ലക്ഷം വച്ച് ലഭിച്ചിരുന്നു. കെഎസ് ചിത്ര, സുജാത,സിത്താര കൃഷ്ണകുമാര്‍, വിധു പ്രതാപ് എന്നിവരായിരുന്നു ഫൈനലിലെ ജഡ്ജിമാര്‍. ഹരിഹരനായിരുന്നു ചീഫ് ജഡ്ജ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios