Asianet News MalayalamAsianet News Malayalam

പുതിയ സിനിമയുടെ ലൊക്കേഷനില്‍ 'തലവന്‍' വിജയാഘോഷവുമായി ആസിഫ് അലി

ജോഫിൻ ടി ചാക്കോ ആണ് പുതിയ സിനിമയുടെ സംവിധാനം

asif ali celebrates the success of thalavan movie at his new movie location
Author
First Published May 25, 2024, 8:08 PM IST

തന്‍റെ പുതിയ ചിത്രം തലവന്‍റെ വിജയം ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സെറ്റില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി. ആസിഫ് അലി, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോസ് സംവിധാനം ചെയ്ത തലവന്‍ ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. കാവ്യ ഫിലിം കമ്പനിയുടെ നിർമ്മാണത്തില്‍ താന്‍ നായകനാവുന്ന, ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആസിഫ് അലി തലവന്‍റെ വിജയം ആഘോഷിച്ചത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ജോഫിൻ ടി ചാക്കോയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. 

ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ രചിച്ചത്. മമ്മൂട്ടി നായകനായെത്തിയ 'ദി പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഈ ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേർന്നാണ് നിർമ്മിക്കുന്നത്. 'മാളികപ്പുറം', '2018' എന്നീ വിജയ ചിത്രങ്ങൾക്കും റീലീസിന് തയ്യാറെടുക്കുന്ന 'ആനന്ദ് ശ്രീബാല'ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. എറണാകുളം ഫോർട്ട് കൊച്ചി സിഎസ്ഐ ഹെറിറ്റേജ് ബംഗ്ലാവില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അനശ്വര രാജനും മനോജ് കെ ജയനുമാണ് അവതരിപ്പിക്കുന്നത്.  

asif ali celebrates the success of thalavan movie at his new movie location

 

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സംഗീതം: രാഹുൽ രാജ്, കലാസംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ , പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ് ഡയറക്ടേർസ്: സുമേഷ് കെ സുരേശൻ, ഫാ. വിനീഷ് മാത്യു, രോഹൻ മിഥ്വിഷ്, ആദർശ് എ നായർ, സംഘട്ടനം: ഫീനിക്സ് പ്രഭു, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: ഓൾഡ്മങ്ക്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ALSO READ : സംവിധാനം ടി എസ് സുരേഷ് ബാബു; അഷ്‍കര്‍ സൗദാന്‍, റായ് ലക്ഷ്‍മി ഒന്നിക്കുന്ന 'ഡിഎന്‍എ' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios