സിബി മലയിലിന്റെ സംവിധാനത്തിലുള്ള 'കൊത്തി'ന്റെ അപ്‍ഡേറ്റ്.
ആസിഫ് അലി നായകനാകുന്ന ചിത്രമാണ് 'കൊത്ത്' (Kothu). നിഖില വിമലാണ് നായിക. കൊവിഡ് അടക്കമുള്ള കാരണങ്ങളാലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. സിബി മലയിലിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റ് വന്നിരിക്കുകയാണ് ഇപ്പോള്‍.
കഴിഞ്ഞ മാസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. 'കൊത്ത്' എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആസിഫ് അലിയും റോഷന്‍ മാത്യുവുമായിരുന്നു പോസ്റ്ററില്‍. ഒരാളുടെ കയ്യിലെ ആയുധത്തിന്‍റെ തലപ്പിലൂടെയാണ് മറ്റയാളെ നമ്മള്‍ കാണുന്നത്. ആസിഫ് അലി ചിത്രം എന്തായാരിക്കും എന്നതിനെ കുറിച്ചുള്ള സൂചനകളുമായി നാളെ ടീസര്‍ പുറത്തുവിടുമെന്നതാണ് പുതിയ അപ്‍ഡേറ്റ്.
'കൊത്ത്' എന്ന ചിത്രം രഞ്‍ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയാണ് ബാനര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്‍ജിത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.
രാഷ്‍ട്രീയ കൊലപാതകമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. പ്രശാന്ത് രവീന്ദ്രൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. റതിന്‍ രാധാകൃഷ്‍ണന്‍ ചിത്രത്തിന്റെ ചിത്രസംയോജനം, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാര്‍ എന്നിവരാണ് മറ്റ് കൊത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.
