Asianet News MalayalamAsianet News Malayalam

'മനുഷ്യരിൽ നമുക്ക് ദൈവത്തെ കാണാൻ സാധിക്കും' നമ്മൾ അതിജീവിക്കും; ആസിഫ് അലി

"ചിലപ്പോൾ മനുഷ്യരിൽ നമുക്ക് ദൈവത്തെ കാണാൻ സാധിക്കും. രണ്ട്,മൂന്ന് ദിവസമായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. നമ്മൾ അതിജീവിക്കും"
 

Asif Ali on kerala flood
Author
Trivandrum, First Published Aug 14, 2019, 1:21 PM IST

മഴക്കെടുതിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കേരള ജനത, ദുരിതബാധിര്‍ക്ക് കൈത്താങ്ങായി നാട് മുഴുവൻ ഒരുമിക്കുമ്പോൾ സിനിമാ താരങ്ങളും ദുരിതബാധിര്‍ക്ക് കൈത്താങ്ങായി രംഗത്ത് വന്നിട്ടുണ്ട്. പ്രളയകാലത്തെ നന്മനിറഞ്ഞ ഒരു കാഴ്ച്ച ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ് നടൻ ആസിഫ് അലി. ദുരിതാശ്വാസ ക്യാമ്പിൽ അനാഥയായി പോയ മാനുഷ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള പോസ്റ്റിന് ലഭിച്ച മറുപടികളാണ് ആസിഫ് പങ്കുവെച്ചിരിക്കുന്നത്. 'അവള്‍ മാത്രം ഒറ്റപ്പെട്ടു. അമ്മ നേരത്തെ ഉപേക്ഷിച്ച്‌ പോയതാണ് ഇപ്പോള്‍ അച്ഛന്‍ ദുരിതാശ്വാസ ക്യാമ്പിൽ കുഴഞ്ഞുവീണുമരിച്ചു'. എന്ന പോസ്റ്റിന് മാനുഷയെ ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച്‌ ജെതീഷ് എന്നയാൾ പോസ്റ്റിട്ടിരുന്നു. കുട്ടിയെ ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ച്‌ രംഗത്ത് വന്നിരിക്കുന്നവർക്ക് സഹായം ചെയ്യാന്‍ വന്നയാളുടെ പോസ്റ്റും ചേർത്താണ് ആസിഫ് പങ്കുവെച്ചിരിക്കുന്നത്.

ആസിഫ് അലിയുടെ വാക്കുകൾ

കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞ വാക്കുകൾ തന്നെ വീണ്ടും പറയുന്നു "ചിലപ്പോൾ മനുഷ്യരിൽ നമുക്ക് ദൈവത്തെ കാണാൻ സാധിക്കും. 2, 3 ദിവസമായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. നമ്മൾ അതിജീവിക്കും."

Follow Us:
Download App:
  • android
  • ios