Asianet News MalayalamAsianet News Malayalam

'എന്തൊരു നോട്ടമാണ് ഇത്?', മോഹൻലാലിനൊപ്പമുള്ള ആസിഫ് അലിയുടെ ഫോട്ടോ ചര്‍ച്ചയാകുന്നു

നിങ്ങള്‍ കാരണം ഞാന്‍ ഇവിടെയെത്തിയെന്നാണ് മോഹൻലാലിന് ആശംസയുമായി ആസിഫ് അലി എഴുതിയിരിക്കുന്നത്.

Asif Ali share Mohanlal photo
Author
Kochi, First Published May 21, 2021, 11:30 AM IST

അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ ചിത്രമായിരുന്നു മമ്മൂട്ടിക്കൊപ്പമുള്ള നിഖിലാ വിമലിന്റേത്. മമ്മൂട്ടിയെ നോക്കി നില്‍ക്കുന്ന നിഖില വിമലിന്റെ ഫോട്ടോ. മമ്മൂട്ടിയുടെ ആരാധകനായിരുന്നു തന്റെ അച്ഛനെന്നും നിഖില പറഞ്ഞിരുന്നു. ഇപോഴിതാ മോഹൻലാലിനെ നോക്കി നില്‍ക്കുന്ന ആസിഫ് അലിയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ഒട്ടേറെ താരങ്ങളാണ് മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്. എന്നാല്‍ ആസിഫ് അലിയുടെ ഫോട്ടോയാണ് അതില്‍ ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത്. മോഹൻലാലിനെ നോക്കിനില്‍ക്കുന്ന ആസിഫ് അലിയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നിങ്ങളോടൊപ്പം ഉള്ള ഏറ്റവും പ്രിയപ്പെട്ട ചിത്രം ,നിങ്ങള്‍ കാരണം ഞാന്‍ ഇവിടെയെത്തി, വിസ്‍മയം, ഇന്‍സ്‍പിരേഷന്‍ എന്നീ ഹാഷ് ടാഗിലാണ് ആസിഫ് ചിത്രം പങ്കുവെച്ചത്.

റെഡ് വൈൻ എന്ന സിനിമയില്‍ മോഹൻലാലും ആസിഫ് അലിയും ഒന്നിച്ച് അഭിനയിച്ചിരുന്നു.

ഒരു അന്വേഷണ ഉദ്യോഗസ്ഥനായിട്ടായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിച്ചത്.

Follow Us:
Download App:
  • android
  • ios