പണം തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഒരു ജോത്സ്യന്‍റെയും നീതി നടപ്പാക്കാൻ എത്തുന്ന കാളീദേവിയുടെയും കഥ പറയുന്ന ചിത്രം
ആർ.എം.ആർ പ്രൊഡഷൻസിന്റെ ബാനറിൽ ആർ.എം.ആർ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ഗണകൻ എന്ന ചിത്രം പത്തനാപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കി. ജ്യോതിഷത്തിന്റെ മറവിലെ തട്ടിപ്പുകൾ തുറന്ന് കാണിക്കുന്ന ചിത്രമാണ് ഇതെന്ന് അണിയറക്കാര്‍ പറയുന്നു. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും. സംവിധായകനും നിർമ്മാതാവുമായ ആർ.എം.ആർ തന്നെയാണ് ചിത്രത്തിലെ നായകനായും അഭിനയിക്കുന്നത്. കൊച്ചു പ്രേമന്റെ അവസാന ചിത്രമായ ഒരു പപ്പടവട പ്രേമം എന്ന ചിത്രത്തിനു ശേഷം ആർ.എം. ആർ. സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗണകൻ. മലയാള സിനിമയിൽ ആദ്യമായി ഒരു ജോത്സ്യന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. എം ആർ ഗോപകുമാറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിവാഹത്തിന് ജാതകം നോക്കാനെത്തുന്ന കോടീശ്വരനായ വരന്റെ പണം തട്ടിയെടുക്കാനായി തന്ത്രങ്ങൾ മെനയുന്ന ജ്യോതിഷ പണ്ഡിതൻ. ഇയാളുടെ ദുഷ്ചെയ്തികൾ കാരണം പലരും തകർന്നപ്പോൾ രൗദ്ര രൂപം പൂണ്ട സാക്ഷാൽ കാളിദേവി പ്രത്യക്ഷപ്പെട്ട് നീതി നടപ്പാക്കുന്നു. ദൈവികമായ ജ്യോതിഷം പോലും, പണസമ്പാദനത്തിനായി തെറ്റായ രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിടുക യാണ് ഗണകൻ എന്ന ചിത്രം.
ആർ.എം.ആർ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ.എം.ആർ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിക്കുന്നു. നിർമ്മാണം ആർ.എം.ആർ, ജിനു വടക്കേമുറി, ക്യാമറ പ്രദീപ് വിളക്കുപാറ, ഗാനരചന നിഷാന്ത് കൊടമന, മ്യൂസിക് അജ്മൽഷാ, സൗണ്ട്ഡിസൈൻ എൻ. ഷാബു ചെറുവള്ളൂർ, വിഎഫ്ക്സ് വിജീഷ്, അസോസിയേറ്റ് ഡയറക്ടർ സതീഷ് ഗോവിന്ദ്, മേക്കപ്പ് മാളു, സുധീഷ്, മീനം ബാബു, നയനു, ആർട്ട് പ്രതീഷ്, കോസ്റ്റ്യൂം റിയാസ്, പോസ്റ്റർ ഡിസൈൻ മനു ഡാവിഞ്ചി, സ്റ്റിൽ ശ്യാം ലേഔട്ട്. ആർ.എം.ആർ, ശിവജി ഗുരുവായൂർ, എം.ആർ.ഗോപകുമാർ, മെഹജാബ്, നോവൽ കുമാർ, ശ്യാം ലേഔട്ട്, സജീവ് വി, ഷാജു അറേബ്യ, ജയലാൽ, മാസ്റ്റർ കനിഷ്ക് ആർ നായർ, ശാന്തകുമാരി, ശിവപ്രിയ, നീത പ്രിത അനിൽ എന്നിവർ അഭിനയിക്കുന്നു. പിആര്‍ഒ അയ്മനം സാജൻ.

