ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയാണ് കക്ഷി: അമ്മിണിപിള്ള.  ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വക്കീല്‍ വേഷത്തിലാണ് ആസിഫ് അലി ചിത്രത്തില്‍ അഭിനയിക്കുന്നത്. 21നാണ് ചിത്രം റിലീസ് ചെയ്യുക. ഇന്ത്യക്ക് പുറമേ മറ്റ് രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത.

ഇൻഡിവുഡ് ഡിസ്‍ട്രിബ്യൂഷൻ നെറ്റ്‍വര്‍ക്കും എൻആര്‍ ഫിലിംസും ചേര്‍ന്നാണ് കേരളത്തിനു പുറത്തും ജിസിസി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നത്. മറ്റ് രാജ്യങ്ങളില്‍ 28നായിരിക്കും ചിത്രം റിലീസ് ചെയ്യുക. സനിലേഷ് ശിവന്റെ തിരക്കഥയില്‍ ദിൻജിത്ത് അയ്യത്താൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. വിജയരാഘവൻ, ഉണ്ണിരാജ, സുധി പറവൂര്‍, നിര്‍മല്‍ പാലാഴി, ശിവദാസൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.