Asianet News MalayalamAsianet News Malayalam

വാമിക കോലിയെ പോലെയോ അനുഷ്‍കയെ പോലെയോ, മറുപടിയുമായി ഭാവ്‍ന കോലി

വാമിക ആരെപ്പോലെയാണ് എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുന്നത് കോലിയുടെ സഹോദരി ഭാവ്‍നയാണ്.

Asked Who Anushka Sharma Virat Kohli Daughter Vamika Looks Like More His Sister Said
Author
Kochi, First Published Jun 12, 2021, 6:00 PM IST

രാജ്യത്ത് ഏറ്റവും ആരാധകരുള്ള താര ദമ്പതിമാരാണ് അനുഷ്‍ക ശര്‍മയും വിരാട് കോലിയും. ഇവരുടെ മകള്‍ വാമികയും പ്രേക്ഷകര്‍ പ്രിയങ്കരി തന്നെ. മകള്‍ ജനിച്ച കാര്യം വിരാട് കോലിയും അനുഷ്‍ക ശര്‍മയും തന്നെയാണ് അറിയിച്ചത്. ഇപ്പോഴിതാ വാമിക ആരെപ്പോലെയാണ് എന്ന ചോദ്യത്തിന് വിരാട് കോലിയുടെ സഹോദരി ഭാവ്‍ന കോലി നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

ഇൻസ്റ്റാഗ്രാമില്‍ ആരാധകരോട് സംവദിക്കുകയായിരുന്നു ഭാവ്‍ന കോലി. വാമികയെ കണ്ടോ, ആരെപ്പോലെയാണ്, വിരാടിനെ പോലെയോ അനുഷ്‍കയെ പോലെയോ എന്നായിരുന്നു ഒരു ചോദ്യം. കണ്ടു, വാമിക ഒരു മാലാഖയാണ് എന്നായിരുന്നു ഭാവ്‍ന കോലിയുടെ മറുപടി. കുഞ്ഞിന്റെ ഫോട്ടോ എടുക്കരുത് എന്ന് പാപ്പരാസികളോട് അനുഷ്‍ക ശര്‍മയും വിരാട് കോലിയും അറിയിച്ചത് ചര്‍ച്ചയായിരുന്നു.

അനുഷ്‍കയും വിരാട് കോലിയും 2017ല്‍ ആണ് വിവാഹിതരായത്.

വാമിക ജനിച്ചത് 2021ലാണ്.

Follow Us:
Download App:
  • android
  • ios