2023 ല്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. അമിത് ചക്കാലയ്ക്കലിനെ നായകനാക്കി ആസാദ് അലവില്‍ സംവിധാനം ചെയ്ത അസ്ത്രാ എന്ന ചിത്രമാണ് ഇടവേളയ്ക്ക് ശേഷം ഒടിടിയിലേക്ക് എത്തുന്നത്. 2023 അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഒന്നര വര്‍ഷത്തിന് ഇപ്പുറമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ജൂലൈ 18 ന് പ്ലാറ്റ്‍ഫോമില്‍ ചിത്രം പ്രദര്‍ശനം ആരംഭിക്കും.

വയനാടിന്റെ പശ്ചാത്തലത്തിലുള്ള ക്രൈം ത്രില്ലറാണ് ചിത്രം. പുതുമുഖം സുഹാസിനി കുമരനാണ് നായിക. കലാഭവൻ ഷാജോൺ, സുധീർ കരമന, സന്തോഷം കീഴാറ്റൂർ, അബു സലിം, ശ്രീകാന്ത് മുരളി, മേലനാഥൻ, ജയകൃഷ്‍ണൻ, ചെമ്പിൽ അശോകൻ, രേണു സൗന്ദർ, നീന കുറുപ്പ്, ജിജുരാജ്, ബിഗ് ബോസ് മുന്‍ താരം സന്ധ്യ മനോജ്, പരസ്‍പരം പ്രദീപ്, സനൽ കല്ലാട്ട് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മണി പെരുമാൾ ആണ് ഛായാഗ്രഹകൻ. അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ടാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പാണ്. വിനു കെ മോഹൻ, ജിജു രാജ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരി നാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരാണ് ഗാനങ്ങള്‍ക്ക് വരികൾ എഴുതിയിരിക്കുന്നത്. മോഹൻ സിത്താരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, കലാസംവിധാനം ശ്യാംജിത്ത് രവി.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News