ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് അസുരൻ.  വടാ ചെന്നൈ എന്ന ചിത്രത്തിന് ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും അസുരനുണ്ട്.  ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിലെ ധനുഷിന്റെ പുതിയ  ലുക്ക് പുറത്തുവിട്ടു.

ധനുഷ് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രാജദേവര്‍ എന്ന അച്ഛൻ കഥാപാത്രമായും കാളി മകൻ എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തിലുള്ളത്. മഞ്ജു വാര്യരും ചിത്രത്തിലുണ്ട്. മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്.

ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്. പൊള്ളാതവനാണ് ഇരുവരും ഒന്നിച്ച മറ്റൊരു ചിത്രം.