മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. തനിക്കും ഭര്‍ത്താവിനും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് അശ്വതി ശ്രീകാന്ത് എഴുതിയ കുറിപ്പാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

അശ്വതി ശ്രീകാന്തിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

7.15 am Today
ഞാൻ : അതേ...നമ്മൾ ഇപ്പഴാണ് ആദ്യമായിട്ട് കണ്ടതെങ്കിൽ നമ്മക്ക് അന്നത്തെ പോലെ സ്നേഹം തോന്നുമായിരുന്നോ ?
കെട്ടിയോൻ : ഞാൻ ചായ കുടിച്ച് കഴിഞ്ഞിട്ട് ആലോചിച്ച് പറഞ്ഞാ മതിയോ?
7.15
8.15
9.15
ചായ ഇതുവരെ തീരാത്തത് കൊണ്ട് ഇടിയപ്പത്തിന് മുട്ടക്കറി വയ്ക്കാൻ പോവ്വാണ് ഞാൻ. ചായ തീർന്നാൽ മറുപടി പോസ്റ്റുന്നതായിരിക്കും.
Happy anniversary
Love you forever