അശ്വതി ശ്രീകാന്തിന്റെ വളകാപ്പ് വീഡിയോ വൻ ഹിറ്റ്.

നടിയായും എഴുത്തുകാരിയായും ശ്രദ്ധേയായ താരമാണ് അശ്വതി ശ്രീകാന്ത്. തന്റെ രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അശ്വതി ശ്രീകാന്ത്. ഗര്‍ഭിണിയായ വിവരം അശ്വതി ശ്രീകാന്ത് തന്നെയാണ് അറിയിച്ചത്. ഇപോഴിതാ കുടുംബത്തെ പരിചയപ്പെടുത്തിയും വാളകാപ്പ് വിശേഷങ്ങളും വീഡിയോയുമായി അശ്വതി ശ്രീകാന്ത് രംഗത്ത് എത്തിയിരിക്കുന്നു.

YouTube video player

മകള്‍ പത്മയെ ഗര്‍ഭിണിയായിരുന്ന കാലം മുഴുവന്‍ പലതരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. രണ്ടാമതും ഗര്‍ഭിണിയായപ്പോള്‍ തന്നാല്‍ ചെയ്യാനാവുന്ന കാര്യങ്ങള്‍ തനിക്കും കുട്ടിക്കും വേണ്ടി ചെയ്‍തിരുന്നു. സന്തോഷമുള്ള ഗര്‍ഭകാലമാണ് ഇതെന്നും അശ്വതി ശ്രീകാന്ത് പറയുന്നു. ഒരു മില്യണ്‍ ആളുകളാണ് ഒരു ദിവസം കൊണ്ട് തന്നെ ഈ വീഡിയോ കണ്ടത്.

ചെറിയൊരു തീം ബേസ്ഡ് ഫോട്ടോഷൂട്ടായി പ്ലാന്‍ ചെയ്‍ത് അവസാനം വലുതായി പോയൊരു പരിപാടിയായിരുന്നു സംഭവമെന്നാണ് അശ്വതി പറയുന്നത്.

അശ്വതി ശ്രീകാന്തിന്റെ വളകാപ്പ് വീഡിയോയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ മേഘ്‍ന അച്ചു കോശിയാണ്.