മെയ് അഞ്ചിന് അനുരാഗം പ്രദർശനത്തിനെത്തും. 

ഹദ് നിലമ്പൂരിന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രം അനുരാഗത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്തു. ഒരു പക്കാ റൊമന്റിക് ഫാമിലി എന്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മെയ് അഞ്ചിന് അനുരാഗം പ്രദർശനത്തിനെത്തും. 

തെന്നിന്ത്യൻ ഡയറക്ടർ ഗൗതം വാസുദേവ് മേനോൻ, ജോണി ആന്റണി, ക്വീൻ, കളർപടം തുടങ്ങിയ ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ അശ്വിൻ ജോസ്, 96 സിനിമയിലൂടെ ഏറേ ശ്രദ്ധേയയായ ഗൗരി, ഷീല, ദേവയാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ലക്ഷ്മി നാഥ്‌ ക്രിയേഷൻസ്,സത്യം സിനിമാസ് എന്നീ ബാനറിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ഗോപി നിർവഹിക്കുന്നു 'പ്രകാശൻ പറക്കട്ടെ' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന 'അനുരാഗ'ത്തിന്റെ തിരക്കഥ ഒരുക്കുന്നത് അശ്വിൻ ജോസ് തന്നെയാണ്. മനു മഞ്ജിത്ത്,മോഹൻ കുമാർ,ടിറ്റോ പി.തങ്കച്ചൻ എന്നിവരുടെ വരികൾക്ക് നവാഗതനായ ജോയൽ ജോൺസ് സംഗീതം പകരുന്നു.

Anuragam Official Trailer | Lakshminath Creations & Satyam Cinemas |Shahad|Aswin Jose|Gouri Kishan

എഡിറ്റിംഗ്-ലിജോ പോൾ. പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ, കല-അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ്- മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ബിനു കുര്യൻ,നൃത്തം-അനഘ, റീഷ്ദാൻ,ജിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവിഷ് നാഥ്, ഡിഐ-ലിജു പ്രഭാകർ, സ്റ്റിൽസ്-ഡോണി സിറിൽ,-ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്. പി ആർ ഒ-എ എസ് ദിനേശ്.

നടനോ നടിയോ പ്രതിഫലം കുറയ്ക്കേണ്ടതില്ല, അധികം ഡിമാൻഡ് ഉള്ളവർക്ക് തുക കൂടും; ഷീല