അഥർവ നായകനായ റൊമാന്റിക് എന്റെർടെയ്നർ 'ഇദയം മുരളി' നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തുന്ന ചിത്രം ഏറെ ശ്രദ്ധ നേടുന്നുണ്ട്. ചിത്രം അഞ്ച് ഭാഷകളിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കും.

ഥർവ നായകനായി എത്തിയ റൊമാന്റിക് എന്റെർടെയ്നർ ‘ഇദയം മുരളി’ കഴിഞ്ഞ ദിവസം ഒടിടിയിൽ എത്തിയിരുന്നു. ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. തതവസരത്തിൽ ഫഹദിന്റെ വെഡ്ഡിം​ഗ് എൻട്രി വീഡിയോയും പുറത്തുവന്നു. ആവേശം സിനിമയിലെ ‘നാടിൻ പൊൻമകനെ..‘ എന്ന ​ഗാനമാണ് പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓ​ഗസ്റ്റ് 7ന് ആയിരുന്നു ഇദയം മുരളി ഒടിടിയിൽ റിലീസ് ചെയ്തത്. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി അഞ്ച് ഭാഷകളിൽ ഇദയം മുരളി പ്രേക്ഷകർക്ക് കാണാനാകും. ചിത്രം ആകാശ് ഭാസ്കരൻ, സെന്തിൽ കുമാർ കേശവൻ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തത്. കയാദു ലോഹർ, പ്രീതി മുകുന്ദൻ എന്നിവരാണ് ഇദയം മുരളിയിൽ നായികമാരായി എത്തിയത്. നാട്ടി, നിഹാരിക, തമൻ, പ്രഗ്യ നഗ്ര, ഗായിക ജോനിത എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 22 വർഷത്തിനു ശേഷം തമൻ അഭിനയിക്കുന്ന സിനിമ കൂടിയാണിത്. തമൻ തന്നെയാണ് സംഗീതം. ഛായാഗ്രഹണം മനോജ് പരമഹംസ. എഡിറ്റിങ് പ്രദീപ് ഇ. രാഘവ്.

അഥർവയുടെ അച്ഛനും നടനുമായ മുരളിക്ക് ആദര സൂചകയാണ് സിനിമയ്ക്ക് ‘ഇദയം മുരളി’ എന്ന പേര് നൽകിയത്. ചിത്രത്തില്‍ ഇദയ എന്ന കഥാപാത്രമായാണ് അഥർവ എത്തിയത്. ജൂലൈ 10ന് തിയറ്ററുകളിലെത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രമാണ് ഫഹദിന്റേതായി നിലവിൽ റിലീസിന് ഒരുങ്ങുന്നത്. എസ്.എസ്. രാജമൗലി അവതരിപ്പിച്ച്, ബാഹുബലി നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം. ഫാന്റസിയും വിനോദവും സമന്വയിപ്പിച്ച ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ 2026 സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming