ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം

ഇന്ത്യന്‍ സിനിമയുടെ മാര്‍ക്കറ്റ് അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. വിദേശ റിലീസില്‍ ബോളിവുഡ് ഏറെക്കാലം മുന്‍പുതന്നെ നേട്ടം കൈവരിച്ചിരുന്നുവെങ്കിലും പുതുകാലത്ത് റീച്ച് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യയില്‍ നിന്നുള്ള പ്രധാന പ്രൊഡക്ഷനുകള്‍ ഹോളിവുഡില്‍ നിന്നുള്ളവര്‍ പോലും ശ്രദ്ധിക്കാറുണ്ട്. തന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ജവാന്‍ പുറത്തിറങ്ങിയതിന് ശേഷം തനിക്ക് ഹോളിവുഡില്‍ നിന്ന് അവസരം വന്നതായി സംവിധായകന്‍ ആറ്റ്ലി പറഞ്ഞിരുന്നു. പ്രധാനമായും ജവാനിലെ ഒരു രംഗമാണ് അവരെ ആകര്‍ഷിച്ചത്.

ജവാനില്‍ ഷാരൂഖ് ഖാന്‍റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ ആയിരുന്നു അത്. ഷാരൂഖിന്‍റെ ഒരു കഥാപാത്രമായ വിക്രം റാത്തോഡ് ഉണര്‍ന്നെണീയ്ക്കുന്നതും ഒരു ഗ്രാമത്തെ രക്ഷിക്കുന്നതുമായ രംഗം. ജവാനില്‍ ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചവരില്‍ പലരും ഹോളിവുഡില്‍ നിന്നായിരുന്നു. "ആക്ഷന്‍ ഡയറക്ടര്‍ സ്പിറൊ റസറ്റോസ് ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ഹോളിവുഡിലെ പല പ്രധാന സംവിധായകരും സാങ്കേതികപ്രവര്‍ത്തകരുമൊക്കെ ജവാന്‍ കണ്ട ഒരു സ്ക്രീനിംഗില്‍ സ്പിറോയും എത്തിയിരുന്നു. ഞാനാണ് ഈ ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫറെന്ന് അദ്ദേഹം അവരോട് പറയുകയും ചെയ്തിരുന്നു. ഷാരൂഖ് സാര്‍ അഗ്നിയാല്‍ പൊതിഞ്ഞ് നില്‍ക്കുന്ന ആ രംഗം ആരാണ് ചെയ്തതെന്ന് അവര്‍ സ്പിറോയോട് ചോദിച്ചു. അത് സംവിധായകന്‍റെ ഭാവനയാണെന്നും അദ്ദേഹമാണ് ചെയ്തതെന്നും സ്പിറോ പറഞ്ഞു. തുടര്‍ന്ന് ഉടന്‍ അവരെന്നെ ബന്ധപ്പെടുകയായിരുന്നു. താങ്കള്‍ക്ക് ഹോളിവുഡില്‍ പ്രവര്‍ത്തിക്കണമെന്നുണ്ടെങ്കില്‍ ഞങ്ങളെ അറിയിക്കുക എന്നാണ് അവര്‍ പറഞ്ഞത്", ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ ആറ്റ്ലി പറഞ്ഞിരുന്നു.

അതേസമയം ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ജവാന്‍. പഠാന് ശേഷം തുടര്‍ച്ചയായി 1000 കോടി നേട്ടത്തില്‍ മറ്റൊരു ഷാരൂഖ് ഖാന്‍ ചിത്രം കൂടി ഇടംപിടിച്ചിരിക്കുകയുമാണ്. 

ALSO READ : ഒടിടി റിലീസിന് ശേഷവും 'ജയിലര്‍' കാണാന്‍ തിയറ്ററിലേക്ക് ജനം! തെളിവുമായി തമിഴ്നാട് തിയറ്റര്‍ ഉടമ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക