ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെയും ടൊവിനോയുടെ അഭിനയത്തെയും പ്രേക്ഷകർ ഒരേ സ്വരത്തിൽ പ്രശംസിക്കുന്നുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോയും കല്യാണി പ്രിയദര്‍ശനുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൊവിനോയുടെ ഒരു കരിയർ ബെസ്റ്റ് പെർഫോമൻസ് പ്രതീക്ഷിക്കുന്ന തല്ലുമാല ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെയും ടൊവിനോയുടെ അഭിനയത്തെയും പ്രേക്ഷകർ ഒരേസ്വരത്തിൽ പ്രശംസിക്കുന്നുണ്ട്.
"നോൺ ലീനിയർ സ്റ്റോറി ടെല്ലിംഗ്, കണ്ണൂർ ചിറക്കൽ ധനരാജ് തിയേറ്ററിൽ ചിത്രീകരിച്ച ഫൈറ്റ് 'തൂക്കു ഐറ്റം', ടൊവിനോ തോമസിന്റെ ആദ്യ 50 കോടി, മാന്യമായ സ്ലോ ഫേസ് ഒന്നാം പകുതിയും ഉയർന്നുവരുന്ന രണ്ടാം പകുതിയും നല്ല ട്വിസ്റ്റും ക്ലൈമാക്സും വേറെ ലെവൽ, തിയറ്ററിൽ തന്നെ കാണേണ്ട സിനിമ, ആദ്യ പകുതി മികച്ചതാണ്, ഗംഭീരമായി ചിത്രീകരിച്ച സംഘട്ടന രംഗങ്ങൾ. ടൊവിനോയും ഷൈനും പൊളിച്ചു", എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.
