ടി ജി രവി അഭിനയിക്കുന്ന അവകാശികളെന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ടി ജി രവി അഭിനയിക്കുന്ന ഇരുന്നൂറ്റിയമ്പതാമത്തെ ചിത്രമാണ് അവകാശികള്‍. എൻ അരുൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. എൻ
അരുണ്‍ തന്നെയാണ് അവകാശികളെന്ന ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. കലാരംഗത്ത് ആറ് പതിറ്റാണ്ട് പിന്നിടുന്ന ടി ജി രവിക്ക് സ്‍നേഹാദരവും
ട്രെയിലർ റിലീസിനൊപ്പം തൃശ്ശൂരിൽ വച്ച് നടന്നു.

YouTube video player

ചടങ്ങ് കേരള റെവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്‍തു. ചലച്ചിത്ര താരം ജയരാജ് വാര്യർ അധ്യക്ഷത വഹിച്ചു . സംവിധായകരായ ഷൈജു അന്തിക്കാട്
,ഹനീഫ് അദേനി, മുൻ എം എൽ എ കെ വി അബ്‍ദുൾ ഖാദർ,ചലച്ചിത്ര താരം ശിവജി ഗുരുവായൂർ അവകാശികളുടെ സംവിധായകൻ എൻ അരുൺ തുടങ്ങിയവർ ടി
ജി രവിക്ക് ആശംസകൾ നേർന്നു .ചടങ്ങിൽ ടി ജി രവി തന്റെ ജീവിതാനുഭവങ്ങളും സിനിമാനുഭവങ്ങളും നർമ്മത്തോടെ പങ്കുവെച്ചത് പ്രേക്ഷകരിൽ ചിരി പടർത്തി.
താൻ പണ്ട് ചെയ്‍തിരുന്ന കഥാപാത്രങ്ങൾ മിക്കതും സ്‍ത്രീകളെ ബലാൽസംഘം ചെയ്യുന്ന വില്ലൻ കഥാപാത്രങ്ങളായിരുന്നു. അതുകാരണം ജീവിതത്തിൽ താൻ നേരിട്ട
ഒരുപാട് രസകരമായ മുഹൂർത്തങ്ങൾ ടി ജി രവി പങ്കുവെച്ചു. മൂന്നു തലമുറക്കൊപ്പം അഭിനയിക്കുവാൻ അവസരം ലഭിച്ച തനിക്ക് മഹാനടൻ സത്യനൊപ്പം
അഭിനയിക്കുവാൻ സാധിക്കാത്ത ദു:ഖം മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ടി ജി രവി പ്രധാന വേഷത്തിൽ എത്തുന്ന അവകാശികൾ ഉടൻ പ്രേക്ഷകരിലേക്ക്
എത്തും . ആസാമിലും കേരളത്തിലുമായി ചിത്രീകരിച്ച അവകാശികൾ വർത്തമാനകാല രാഷ്‍ട്രീയം കേരളത്തിലെയും ആസാമിലെയും ഗ്രാമീണ
ജീവിതത്തിലൂടെ അവതരിപ്പിക്കുന്നു.

റിയൽവ്യൂ ക്രീയേഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

ടി ജി രവിക്ക് പുറമേ, ഇർഷാദ് അലി , ജയരാജ് വാര്യർ ,എം എ നിഷാദ്, സോഹൻ സീനു ലാൽ, അനൂപ് ചന്ദ്രൻ, ബേസിൽ പാമ, അഞ്‍ജു അരവിന്ദ്, കുക്കു പരമേശ്വരൻ,
ജോയ് വാൽക്കണ്ണാടി,ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാമി കലാകാരൻമാരും അഭിനയിക്കുന്നു. ക്യാമറ വിനു പട്ടാട്ട് , ആയില്യൻ കരുണാകരൻ .
ഗാനരചന റഫീഖ് അഹമ്മദ് ,പർവതി ചന്ദ്രൻ , സംഗീതം മിനീഷ് തമ്പാൻ.