ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, വിനയ് ഫോർട്ട്, ഗ്രെയ്‌സ് ആന്‍റണി തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.

ബിജു മേനോനെ നായകനാക്കി ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഫാമിലി എന്റെർടെയ്നര്‍ അവറാച്ചൻ ആൻഡ് സൺസ് ഒക്ടോബർ രണ്ടിന് തിയറ്ററുകളിലേക്കെത്തും. ചിത്രത്തിന്‍റെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഗാനങ്ങളും ടീസറും ട്രെയ്‌ലറും അവറാച്ചൻ ആൻഡ് സൺസ് തിയറ്ററിൽ പ്രായഭേദമന്യേ കുടുംബസമേതം ആസ്വദിക്കാൻ സാധിക്കുന്ന ഒരു ഫാമിലി എന്റർടെയ്നറാണ് എന്ന ഉറപ്പ് നൽകുന്നു. ഒരു ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ താരം ബിജു മേനോൻ നായകനാകുന്ന കുടുംബ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ തമ്പി ആണ്. അവറാച്ചൻ ആൻഡ് സൺസിന്റെ ട്രെയിലറിന് പത്ത് ലക്ഷത്തിൽപ്പരം കാഴ്ചക്കാരുമായി വൻ പ്രേക്ഷകപ്രീതിയാണ് ലഭിക്കുന്നത്.

നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചൻ ആൻഡ് സൺസിൽ ബിജു മേനോനോടൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷ സാരംഗ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അവറാച്ചൻ ആൻഡ് സൺസിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ ഇവരാണ്. സഹനിർമ്മാണം ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡിഒപി സജിത് പുരുഷൻ, എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ, ആർട്ട് ഡയറക്ടർ അജി കുറ്റിയാനി, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, മേക്കപ്പ് റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിബിൻ ജോൺ, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, സ്റ്റിൽസ് ബിജിത് ധർമടം, മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടെയ്ന്‍മെന്‍റ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ന്‍മെന്‍റ്, അഡ്വർടൈസിംഗ് ബ്രിങ് ഫോർത്ത്, വി എഫ് എക്സ് പ്രോമൈസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റ്, പിആർഒ പ്രതീഷ് ശേഖർ.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming