പത്ത് വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ചിത്രമെന്ന് എന്‍ എസ് മാധവന്‍

കഴിഞ്ഞ തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിലും ഐഎഫ്എഫ്കെയിലും അടക്കം പുരസ്കാരങ്ങള്‍ നേടിയ ചിത്രമായിരുന്നു കൃഷാന്ദ് ആര്‍ കെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ആവാസവ്യൂഹം. ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളില്‍ പ്രേക്ഷകര്‍ നല്ലതു പറഞ്ഞ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിലൂടെ കാണികളുടെ മുക്തകണ്ഠ പ്രശംസ നേടുകയാണ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെ ഇന്നലെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള മലയാള ചിത്രമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പൊതു അഭിപ്രായം.

"ആവാസവ്യൂഹം ആദ്യം കണ്ടപ്പോൾ മനസ്സിൽ കൂടെ പോയത് എത്ര അനായാസമായാണ് സംവിധായകൻ ഒരു കോംപ്ലക്സ് നരേറ്റീവ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ്. സരസമായ കഥപറച്ചിൽ. സ്റ്റൈലിൽ Alain Resnais ന്റെ My American Uncle പെട്ടെന്ന് ഓർമ്മ വന്നു. പെർഫോമൻസസ്, എഡിറ്റിംഗ്, ഗ്രാഫിക്സ് ഒക്കെ എടുത്ത് പറയണം. വളരെ വ്യത്യസ്ഥമായ ശൈലികൾ ഉള്ള കൃഷ്ണെന്ദുവിന്റെ പ്രപ്പെട, റഹ്മാൻ ബ്രദേഴ്സിന്റെ ചവിട്ട് എന്നീ സിനിമകളും ഒരേ നാട്ടിൽ നിന്ന് ഇതേ വർഷം തന്നെ ആണ് നിർമ്മിക്കപ്പെട്ടതെന്ന് ഓർക്കുമ്പോൾ അത്ഭുതം", എന്നാണ് ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ഡോണ്‍ പാലത്തറ ഫേസ്ബുക്കില്‍ കുറിച്ചത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ചലച്ചിത്ര നിര്‍മ്മാണത്തിന്‍റെ അതിരുകള്‍ ഭേദിക്കുന്ന ഒരു ചിത്രം 10 വര്‍ഷത്തിലൊരിക്കലേ സംഭവിക്കൂ എന്നാണ് എന്‍ എസ് മാധവന്‍റെ ട്വീറ്റ്. "2012ല്‍ അത് ഷിപ്പ് ഓഫ് തെസ്യൂസ് ആയിരുന്നു. 2022ല്‍ അത് മലയാള ചിത്രം ആവാസവ്യൂഹമാണ്. ഭാഷ ഒരു വിഷയമല്ല. ആ വിഭാഗം സിനിമകളെ സംബന്ധിച്ചു തന്നെ മുന്നേറ്റമാണ് ഈ ചിത്രം. ഇത് കാണാതിരിക്കരുത്", എന്‍ എസ് മാധവന്‍ കുറിച്ചു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണിത്. ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്കരിക്കുന്ന ചിത്രം എന്നാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ആവാസവ്യൂഹത്തെ വിലയിരുത്തിയത്. 'ഭൂമുഖത്തെ ജീവജാലങ്ങൾ ഉന്മൂലനം ചെയ്യപ്പെടുന്ന ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്കരിക്കുന്ന ചിത്രം. നർമരസമാർന്ന ആഖ്യാനരീതി അവലംബിക്കുമ്പോഴും ആവാസ വ്യവസ്ഥയുടെ ആസന്നമായ പതനത്തെക്കുറിച്ചുള്ള ആശങ്കകളെ ഒട്ടും ഗൗരവം ചോരാതെ അവതരിപ്പിച്ച വിസ്മയകരമായ ദൃശ്യാനുഭവം', എന്നായിരുന്നു ജൂറിയുടെ വാക്കുകള്‍.

ALSO READ : ഹൈദരാബാദില്‍ ആരാധകര്‍ക്കൊപ്പം 'സീതാ രാമം' കണ്ട് ദുല്‍ഖര്‍; വീഡിയോ