നിഖില്‍ സിദ്ധാര്‍ഥ് നായകനായി അഭിനയിച്ച ചിത്രമാണ് എക്കഡികി പോത്താവു ചിന്നവഡ. വി ഐ ആനന്ദ് 2016ല്‍ ഒരുക്കിയ തെലുങ്ക് ചിത്രം വൻ ഹിറ്റായിരുന്നു. ഹൊറര്‍ റൊമാന്റിക് ത്രില്ലറായിരുന്നു ചിത്രം. അതേ ചിത്രം തമിഴിലേക്കും എത്തുകയാണ്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തില്‍  നായകൻ.

ആയിരം ജന്മങ്ങള്‍ എന്ന ചിത്രമാണ്  എക്കഡികി പോത്താവു ചിന്നവഡയുടെ റീമേക്കായി ഒരുങ്ങുന്നത്. എഴില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജനികാന്ത് പ്രധാന കഥാപാത്രമായി എത്തിയ സിനിമയുടെ പേരാണ് ജി വി പ്രകാശ് കുമാര്‍ ചിത്രത്തിനും സ്വീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.  1978ല്‍ രജനികാന്ത് നായകനായി എത്തിയ ആയിരം ജൻമങ്ങള്‍ ഹൊറര്‍ ചിത്രമായിരുന്നു. രജനികാന്ത് ആദ്യമായി അഭിനയിച്ച ഹൊറര്‍ ചിത്രവുമായിരുന്നു ആയിരം ജന്മങ്ങള്‍. ഈഷ റെബ്ബ ആണ് നായികയായി എത്തുന്നത്.  സത്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.