തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ആയിരം ജന്മങ്ങള്‍. 1978ലായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.  ഹൊറര്‍ ചിത്രമായിരുന്നു ആയിരം ജന്മങ്ങള്‍. രജനികാന്ത് ആദ്യമായി അഭിനയിച്ച ഹൊറര്‍ ചിത്രവുമായിരുന്നു ആയിരം ജന്മങ്ങള്‍. അതേപേരില്‍ ഒരു പുതിയ ചിത്രം കൂടി വരികയാണ്. ജി വി പ്രകാശ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്.

രജനികാന്ത് ചിത്രത്തിന്റെ പ്രമേയമാണോ പുതിയ ചിത്രത്തിന്റേതെന്ന് വ്യക്തമാക്കിയിട്ടില്ല. എഴില്‍ ആണ്  ചിത്രം സംവിധാനം ചെയ്യുന്നത്. ഈഷ റെബ്ബ ആണ് നായികയായി എത്തുന്നത്. കൊവൈ സരള ഒരു പ്രധാന വേഷത്തിലുണ്ട്. സത്യയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.